തിരുവനന്തപുരം: വന്ദേമാതരം മുഴുവന്‍ ആലപിച്ച വിവാദത്തില്‍ കേന്ദ്ര പ്രോട്ടോകോളിലാണ് കാര്യങ്ങള്‍ നടന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് ദേശീയഗീതം ആദ്യത്തെ രണ്ടു സ്റ്റാന്‍സാ മാത്രം മതിയെന്നത് തന്നെയാണെന്നും മുഴുവന്‍ ആലപിക്കേണ്ടതില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വന്ദേമാതരം ആദ്യത്തെ രണ്ടു സ്റ്റാന്‍സാ മതിയെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. അതില്‍ മാറ്റമില്ല. എന്നാല്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റും പങ്കെടുക്കുമ്പോള്‍ അത് കേന്ദ്ര പ്രോട്ടോകോളിലേക്ക് കാര്യങ്ങള്‍ മാറും. അക്കാര്യത്തില്‍ പ്രോട്ടോകോള്‍ തിരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ല. കേന്ദ്ര പ്രോട്ടോകോള്‍ പാലിക്കേണ്ടി വരുമെന്നു കരുതി പ്രസിഡന്റിനെയും പ്രധാനമന്ത്രിയെയുമൊക്കെ സംസ്ഥാനപരിപാടികളില്‍ പങ്കെടുപ്പിക്കാതിരിക്കാനാകില്ല. അവരെ ഇനിയും വിളിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തേ വൈസ് പ്രസിഡന്റ് പങ്കെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ പരിപാടിയില്‍ വന്ദേമാതരം മുഴുവനായും ആലപിച്ചിരുന്നു. ഇതിനെതിരേ ഇടതുസംഘടനകള്‍ ശക്തമായ വിമര്‍ശനവുമായി എത്തിയിരുന്നു. സംഘപരിവാര്‍ ശക്തികളെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത് എന്നായിരുന്നു വിമര്‍ശനം. ഇക്കാര്യത്തിലാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലൂടെ മറുപടി നല്‍കിയിരിക്കുന്നത്.

Comments