തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ പൊതുസ്ഥലംമാറ്റം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൊതുസ്ഥലംമാറ്റം നടത്തേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശിച്ചു. ഭരണപരമായ സ്ഥലംമാറ്റങ്ങളും പ്രമോഷൻ വഴിയുള്ള നിയമനങ്ങളും മാത്രം നടത്താനാണ് നിർദേശം.
ആശുപത്രികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പൊതുസ്ഥലംമാറ്റം നിർത്തിവയ്ക്കുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പുകൾക്കാണ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകിയത്.
അതേസമയം, ആരോഗ്യവകുപ്പിലെ ജീവനക്കാരുടെ സംഘടനകൾ പൊതുസ്ഥലംമാറ്റ നടപടികൾക്കെതിരെ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായാണ് സ്ഥലംമാറ്റങ്ങൾ നടക്കുന്നതെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആരോപണം.

Comments