തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വൻ മാറ്റങ്ങൾ നിർദേശിച്ച് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ. ബിരുദ, ബിരുദാനന്തര ബിരുദ (ഡിഗ്രി, പി.ജി.) പഠനക്രമങ്ങൾ കൂടുതൽ കാര്യക്ഷമവും കാലാനുസൃതവുമാക്കുന്നതിനായാണ് പുതിയ ശുപാർശകൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
നിലവിൽ നടപ്പിലാക്കിയ നാലുവർഷ ബിരുദ കോഴ്സുകളിൽ നിലനിൽക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പരിഹരിക്കാൻ വ്യക്തമായ മാർഗരേഖ തയ്യാറാക്കണമെന്ന് കൗൺസിൽ നിർദേശിക്കുന്നു. പാഠ്യപദ്ധതി, മൂല്യനിർണയം, പഠനഘടന എന്നിവ കൂടുതൽ കൃത്യമാക്കുന്നതിനുള്ള നടപടികളും ശുപാർശകളിൽ ഉൾപ്പെടുന്നു.
അതേസമയം, മൂന്ന് വർഷത്തെ പഠനം പൂർത്തിയാക്കി കോഴ്സിൽ നിന്ന് പുറത്തുപോകാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി എക്സിറ്റ് ഓപ്ഷനുമായി ബന്ധപ്പെട്ട വ്യക്തമായ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും രൂപീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.
പി.ജി. പഠനരംഗത്തും പ്രധാന മാറ്റങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. ഒരുവർഷവും രണ്ടുവർഷവും ദൈർഘ്യമുള്ള പി.ജി. കോഴ്സുകൾക്കായി പ്രത്യേകം കരിക്കുലവും പഠനപദ്ധതിയും തയ്യാറാക്കും. നാലുവർഷ ബിരുദം പൂർത്തിയാക്കുന്നവർക്ക് ഒരുവർഷ പി.ജി. കോഴ്സിലേക്കും, മൂന്നുവർഷ ബിരുദ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്നവർക്ക് രണ്ടുവർഷ പി.ജി. കോഴ്സിലേക്കും പ്രവേശനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിക്കുന്നത്.
പുതിയ നിർദേശങ്ങൾ നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവിലെ അനിശ്ചിതത്വങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Comments