ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുത്ത ലോകനേതാക്കളുടെ ഗ്രൂപ്പ് ഫോട്ടോയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് വെട്ടിമാറ്റിയ സംഭവത്തിൽ രൂക്ഷ വിമർശനവുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ.
പാകിസ്ഥാന്റെ നടപടി നിർഭാഗ്യകരമാണെന്ന് ഷിൻഡെ പറഞ്ഞു. മോദിയുടെ ചിത്രം നീക്കം ചെയ്തതുകൊണ്ട് 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് അദ്ദേഹത്തെ മായ്ച്ചുകളയാനാകില്ലെന്നും അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു.
മോദി തീരുമാനിച്ചാൽ പാകിസ്ഥാനെ ലോകഭൂപടത്തിൽനിന്ന് തന്നെ ഇല്ലാതാക്കാൻ കഴിയുമെന്നായിരുന്നു ഷിൻഡെയുടെ പരാമർശം. ഇത്തരം നടപടികൾ സ്വീകരിക്കുന്നത് പാകിസ്ഥാന്റെ പതിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“മോദിജിയുടെ ചിത്രം നീക്കം ചെയ്യാൻ അവർക്ക് കഴിഞ്ഞേക്കാം. എന്നാൽ 140 കോടി ഇന്ത്യക്കാരുടെ ഹൃദയത്തിൽനിന്ന് അദ്ദേഹത്തെ മായ്ക്കാനാകില്ല. മോദിജി വിചാരിച്ചാൽ ലോകഭൂപടത്തിൽനിന്ന് തന്നെ പാകിസ്ഥാനെ ഇല്ലാതാക്കാൻ കഴിയും,” ഷിൻഡെ പറഞ്ഞു.

Comments