തിരുവനന്തപുരം: പട്ടാപ്പകല്‍ റിസോര്‍ട്ട് ഉടമയെ തട്ടിക്കൊണ്ട് പോയതായി പരാതി. അമ്പൂരി കുളമാംകുഴിയില്‍ വെള്ളനാട് സ്വദേശി സന്തോഷിനെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ടുപോയെന്നാണ് പരാതി. രണ്ട് വാഹനത്തില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു നാട്ടുകാര്‍ പറയുന്നു.
ദൃക്‌സാക്ഷി പകര്‍ത്തിയ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. തന്റെ പുതുതായി പണിയുന്ന റിസോര്‍ട്ടിന്റെ ഭാഗത്തേക്ക് വരുന്നതിനിടെയാണ് സംഭവം. നാട്ടുകാരാണ് വെള്ളറട പൊലീസില്‍ വിവരമറിയിച്ചത്. പൊസീസ് സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വൈകിട്ട് നാല് മണിയോടെയാണ് സംഭവം.

Comments