തിരുവനന്തപുരം : കേരള സര്‍വകലാശാലയിലെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പോലീസ്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന ഭാരവാഹികള്‍ അടക്കമുള്ള 30 പേര്‍ക്കും, കണ്ടാല്‍ അറിയാവുന്ന 200 ഓളം പേര്‍ക്കെതിരെയും ആണ് കേസ്.
എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദാണ് കേസിലെ ഒന്നാം പ്രതി. സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രണ്ടാം പ്രതിയുമാണ്. കേരള സര്‍ക്കാരിന് പതിനായിരം രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയതായും എഫ്‌ഐആറിലുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ 5 പോലീസുകാര്‍ക്ക് പരുക്കേറ്റെന്നും എഫ്ഐആറില്‍ പറയുന്നു.
കേരള സര്‍വകലാശാലയിലെ കഴിഞ്ഞ ദിവസത്തെ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് ഒരു മണിയോടെയാണ് സമരഗേറ്റിനു മുന്നിലെത്തിയത്. സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാര്‍ച്ച് എത്തുമ്പോഴേ പ്രവര്‍ത്തകര്‍ ആക്രമാസക്തരായിരുന്നു .പിന്നാലെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പോലീസിന് നേരെ വടിയെറിഞ്ഞതോടെ ലാത്തിച്ചാര്‍ജും ഉണ്ടായി. പ്രതിഷേധക്കാര്‍ യൂണിവേഴ്‌സിറ്റി കോളജിന് മുന്നില്‍ റോഡ് ഉപരോധിച്ചു. എസ്എഫ്‌ഐയുടെ പ്രതിഷേധങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി വി ഡി സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തി. വിദ്യാര്‍ഥികളെ ഇളക്കിവിട്ട് ഇജകങ പ്രതിഷേധം നടത്തുകയാണെന്നായിരുന്നു വിമര്‍ശനം.

Comments