തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് തിരുവോണ സദ്യ വിളമ്പിയതുമായി ബന്ധപ്പെട്ട് ഭക്തരുടെ പരാതിയിൽ ദേവസ്വം ബോർഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതായി മന്ത്രി കെ മുരളീധരൻ. പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി.
ഇത്തവണ ദേവസ്വം ബോർഡ് നേരിട്ട് തിരുവോണ സദ്യ ഒരുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജീവനക്കാർക്ക് സദ്യ വിളമ്പിയപ്പോൾ മറ്റുള്ളവർക്ക് മഞ്ഞച്ചോറ് മാത്രമാണ് നൽകിയതെന്നാണ് ഭക്തരുടെ പരാതി. മഞ്ഞനിറത്തിലുള്ള ഒരു കൂട്ടാനും നൽകിയിരുന്നുവെന്നും അതിന് പുലാവ് എന്നാണ് പേരിട്ടതെന്നുമാണ് ലഭിച്ച വിവരം.
ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്‌പോൺസർമാരില്ലാതെ ദേവസ്വം ബോർഡ് നേരിട്ട് സദ്യ നടത്തുന്നത് നല്ല കാര്യമാണ്. എന്നാൽ ലഭിച്ച വിവരം അനുസരിച്ച് ജീവനക്കാർക്കും മറ്റുള്ളവർക്കും വ്യത്യസ്ത രീതിയിലാണ് ഭക്ഷണം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഓണക്കാലത്ത് നേരത്തെ മൂന്ന് സദ്യകൾ നടത്തിയിരുന്നെന്നും ഇത്തവണ അതിന് പകരം ഒരു ദിവസം മാത്രം ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സദ്യ നടത്തിയെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. പരമ്പരാഗത ആചാരങ്ങൾ പെട്ടെന്ന് അവസാനിപ്പിക്കാൻ ശ്രമിക്കരുതെന്നും, എല്ലാവർക്കും മര്യാദയ്ക്ക് സദ്യ നൽകിയിരുന്നെങ്കിൽ പരാതിക്ക് ഇടയുണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഒരുപന്തിയിൽ രണ്ട് വിളമ്പൽ പാടില്ല’ എന്ന പഴഞ്ചൊല്ല് ചൂണ്ടിക്കാട്ടിയ മുരളീധരൻ, അത്തരമൊരു സാഹചര്യം ഉണ്ടായെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും വ്യക്തമാക്കി. ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചാണ് ദേവസ്വം ബോർഡ് പ്രസിഡന്റിനോട് വിശദീകരണം തേടിയതെന്നും അദ്ദേഹം പറഞ്ഞു.

Comments