ന്യൂഡൽഹി: കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 2025ൽ 70,000ത്തിലേറെ അഴിമതി പരാതികൾ ലഭിച്ചതായി സെൻട്രൽ വിജിലൻസ് കമീഷൻ. ബാങ്കുകൾക്കും റെയിൽവേക്കുമെതിരെയാണ് ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത്.
വിവിധ സർക്കാർ സ്ഥാപനങ്ങൾക്കെതിരെ 2025ൽ ചീഫ് വിജിലൻസ് ഓഫീസർമാർക്ക് ആകെ 70,584 പരാതികളാണ് ലഭിച്ചത്. ഇതിൽ 64,905 പരാതികൾ ഡിസംബർ 31നകം തീർപ്പാക്കി. വർഷാവസാനത്തിലും 5,679 പരാതികൾ പരിഗണനയിലുണ്ടായിരുന്നു. ഇതിൽ 2,002 പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടക്കുകയായിരുന്നു.
സാധാരണയായി പരാതികളിലെ അന്വേഷണം മൂന്ന് മാസത്തിനകം പൂർത്തിയാക്കണമെന്നാണ് ചീഫ് വിജിലൻസ് ഓഫീസർമാർക്ക് നിർദേശം. തീർപ്പാകാത്ത പരാതികളുടെ പുരോഗതി കമീഷൻ നിരന്തരം പരിശോധിക്കുന്നുണ്ടെന്നും വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബാങ്കുകൾക്കെതിരെ 9,933 പരാതികൾ
2025ൽ ഏറ്റവും കൂടുതൽ അഴിമതി പരാതികൾ ലഭിച്ചത് ബാങ്കുകളെക്കുറിച്ചാണ്. ബാങ്കുകളുമായി ബന്ധപ്പെട്ട് 9,933 പരാതികൾ ലഭിച്ചതിൽ 9,520 എണ്ണം തീർപ്പാക്കി. വർഷാവസാനത്തിൽ 413 പരാതികൾ ബാക്കിയുണ്ടായിരുന്നു. ഇതിൽ 52 പരാതികൾ മൂന്ന് മാസത്തിലേറെയായി തീർപ്പാകാതെ കിടക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Comments