തിരുവനന്തപുരം: തലസ്‌ഥാന ജില്ല ഇനി വേറെ ലെവലില്‍. തിരുവനന്തപുരത്തിന്റെ മുഖഛായ മാറ്റാന്‍ വരുന്നത് ഇന്ത്യയിലെ ഏറ്റവും അത്യാധുനിക മെട്രോ റെയില്‍ പദ്ധതി.കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തയ്യാറാക്കി നല്‍കിയ തിരുവനന്തപുരം മെട്രോയുടെ പുതുക്കിയ പദ്ധതി രൂപരേഖ സംസ്‌ഥാന സര്‍ക്കാരിന്റെ പരിഗണനയ്‌ക്ക് സമര്‍പ്പിച്ചു.ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ വിഭാവനം ചെയ്‌ത ഈ ബൃഹത് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തലസ്‌ഥാന നഗരിയിലെ യാത്രാദുരിതത്തിന് ശാശ്വത പരിഹാരമാവും.
പാപ്പനംകോട്ടുനിന്ന് ആരംഭിക്കുന്ന പാത കിള്ളിപ്പാലം, തമ്പാനൂര്‍, സെക്രട്ടേറിയറ്റ്, പാളയം, പട്ടം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍, കാര്യവട്ടം വഴി കഴക്കൂട്ടത്തെത്തും. അവിടെനിന്ന് ടെക്‌നോപാര്‍ക്ക്, ആക്കുളം, ചാക്ക വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈന്‍മെന്റ് ക്രമീകരിച്ചിരിക്കുന്നത്.ആദ്യഘട്ടത്തില്‍ 31 കിലോമീറ്റര്‍ ദൂരത്തിലാണ് മെേ്രടാ പാത നിര്‍മ്മിക്കുന്നത്.
നഗരത്തിലെ പ്രധാന ഐടി ഹബ്ബായ ടെക്‌നോപാര്‍ക്ക്, വിമാനത്താവളം, തമ്പാനൂര്‍ റെയില്‍വേബസ് സ്‌റ്റേഷനുകള്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെയെല്ലാം ബന്ധിപ്പിച്ചാണ് പാത കടന്നുപോകുന്നത്. പൂര്‍ണ്ണമായും റോഡിന് മുകളിലൂടെയുള്ള (എലിവേറ്റഡ്) നിര്‍മ്മാണമാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണത്തിനായി 8,000 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നതെങ്കിലും നിര്‍മ്മാണച്ചെലവ് ഇതിലും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാലുടന്‍ പദ്ധതി കേന്ദ്രാനുമതിക്കായി സമര്‍പ്പിക്കും.
കൊച്ചി മെട്രോയുടെ മൂന്നാം ഘട്ട വികസനത്തിന്റെ ഭാഗമായി ആലുവയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള രൂപരേഖയും കെഎംആര്‍എല്‍ സര്‍ക്കാരിന് കൈമാറി. ആലുവയില്‍ നിന്ന് തുടങ്ങി കരിയാട് വരെ റോഡിന് മുകളിലൂടെയും, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് ഭാഗത്ത് ഭൂമിക്കടിയിലൂടെയും (അണ്ടര്‍ഗ്രൗണ്ട്) പാത നിര്‍മ്മിച്ച് അങ്കമാലിയിലേക്ക് നീട്ടാനാണ് പദ്ധതി. 15 സ്‌റ്റേഷനുകളാണ് ഈ റൂട്ടില്‍ വരുന്നത്. തോട്ടയ്‌ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന്‍, എയര്‍പോര്‍ട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കല്‍ ജങ്‌ഷന്‍, എല്‍.എഫ്. ഹോസ്‌പിറ്റല്‍, അങ്കമാലി ടൗണ്‍, കോതകുളങ്ങര, കരയാംപറമ്പ്. മെട്രോ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രളയ ദുരിതാശ്വാസ വിതരണം
ഈയാഴ്‌ച മുതല്‍
സംസ്‌ഥാനത്ത് പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്കുള്ള നഷ്‌ടപരിഹാര വിതരണം ഈ ആഴ്‌ച ആരംഭിക്കുമെന്നു മുഖ്യമന്ത്രി അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനം 14നാണ് പൂര്‍ണമായും അവസാനിച്ചത്. നിലവില്‍ കൃഷി, വീട്, സ്വത്ത് വകകള്‍ക്കുണ്ടായ നഷ്‌ടങ്ങള്‍ സംബന്ധിച്ച സ്‌ഥിതിവിവര കണക്കുകള്‍ റവന്യൂ അധികൃതര്‍ പരിശോധിച്ചു വരികയാണ്. വയനാട് തുരങ്കപാതയിലെ മണ്ണിടിച്ചില്‍ സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് ലഭിക്കും. റെയില്‍വേ വിഭജനത്തിനെതിരേയുള്ള സംസ്‌ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെയും റെയില്‍വേ മന്ത്രിയെയും നേരില്‍ കണ്ട് അറിയിക്കുമെന്നും വി.ഡി. സതിശന്‍ അറിയിച്ചു.
നികുതി വരുമാനത്തില്‍ വര്‍ധന
കഴിഞ്ഞ മൂന്നു മാസത്തിനിടെ നികുതി വരുമാനത്തില്‍ വര്‍ധനയുണ്ടായെന്നും എന്നാല്‍, ഇനിയും വരുമാനം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേ സമയം, യു.ഡി.എഫ്. സര്‍ക്കാര്‍ വന്നതിനുശേഷം നികുതി വര്‍ധിപ്പിച്ചിട്ടില്ലെന്നും ചില ചില സാധനങ്ങള്‍ക്ക് നികുതി കുറച്ചെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രിക് വാഹനങ്ങള്‍ 20 ലക്ഷത്തില്‍ താഴെയുള്ളതിനും 10 ലക്ഷത്തില്‍ താഴെയുള്ളതിനും നികുതി കുറച്ചു. അതുസരിച്ച് വില്‍പ്പന വര്‍ധിച്ചു.
കടമെടുപ്പ് പരിധി വിട്ട് വായ്‌പ എടുത്തിട്ടില്ല. കടമെടുക്കാത്ത ഏതെങ്കിലും ഒരു സര്‍ക്കാര്‍ ലോകത്ത് എവിടെയെങ്കിലും ഉണ്ടോ. പരിധി വിട്ടുള്ള കടം എങ്ങനെ എടുക്കാന്‍ പറ്റും? പരിധി വിട്ടുള്ള കടം എടുത്തത് കഴിഞ്ഞ ഗവണ്‍മെന്റാണ്. കാരണം ബജറ്റിന് പുറത്ത് കോടികള്‍ കടമെടുത്തു. അതിന്റെ ബാധ്യത 38,000 കോടി രൂപ ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിവച്ച കടത്തിന്റെ ബാധ്യതയും ഈ സര്‍ക്കാരിന്റെ തലയിലാണ്. കഴിഞ്ഞ സര്‍ക്കാരിന് റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് ആയി 55,000 കോടി രൂപ 15-ാം ധനകാര്യ കമ്മിഷന്‍ കൊടുത്തിരുന്നു. അത് ഞങ്ങള്‍ക്കില്ല. അത് വര്‍ധിക്കുമെന്നാണ് വിചാരിച്ചത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 3.5 ശതമാനമായിരുന്നു കടമെടുപ്പ് പരിധി. എന്നാല്‍ ഞങ്ങളുടെ പരിധി 3 ശതമാനമായി കുറച്ചു. - മുഖ്യമന്ത്രി പറഞ്ഞു.
ഇ.എസ്.എയില്‍ ആശങ്ക വേണ്ട
ഇ.എസ്.എ. പരിധി നിശ്‌ചയിക്കുന്ന കാര്യത്തില്‍ ആശങ്കകള്‍ക്ക് അടിസ്‌ഥാനമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വിദഗ്‌ധ സമിതി ഒരു കരട് റിപ്പോര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. നേരത്തെ കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം 13,108 ചതുരശ്ര കിലോമീറ്ററായിരുന്നു നിശ്‌ചയിച്ചിരുന്നത്.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിച്ച് 9,993.7 ചതുരശ്ര കിലോമീറ്ററാക്കി കുറച്ചു. താനും മന്ത്രി സണ്ണി ജോസഫും അടങ്ങുന്ന ഉദ്യോസ്‌ഥസംഘം വിദഗ്‌ധസമിതിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. കരടിന്റെ കാലാവധി തീരുന്നതിനാലാണ് വീണ്ടും നീട്ടാന്‍ കരട് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ഇ. എസ്. എ നിയമത്തേക്കാള്‍ കര്‍ശനമാണ് വന നിയമം. യാതൊരു ആശങ്കയ്‌ക്കും അടിസ്‌ഥാനമില്ല. ഈ പതിനായിരം ചതുരശ്ര കിലോമീറ്റററില്‍ 9,200 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് ഫോറസ്‌റ്റാണ്. 9,990 ചതുരശ്ര കിലോമീറ്റര്‍ എന്നത് 8590 ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ 98 വില്ലേജുകളില്‍ ഒതുങ്ങണമെന്നാണ് നമ്മുടെ ആവശ്യം. ഒരു വില്ലേജിനെ മൊത്തമായി ഇ.എസ്.എയായി പ്രഖ്യാപിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജുകളിലെ ജനവാസമേഖലകളെ ഒഴിവാക്കണം. ഇക്കാര്യത്തില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്‌ത കാര്യങ്ങള്‍ തുടരും.
ജി. അരുണ്‍

Comments