തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ കേസിൽ ചേന്തി അനിലിന് ജാമ്യം. ഉപാധികളോടെയാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. അനിലിന്റെ് കസ്റ്റഡി അപേക്ഷ ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം. തിരുവനന്തപുരം ഡിസിസി മുൻ അംഗം കൂടിയായ ചേന്തി അനിലിന്റെ് ശബ്ദ സാംപിൾ ഇന്ന് ശേഖരിച്ചിരുന്നു. തിരുവനന്തപുരം എഫ്എസ്എൽ ലാബിലാണ് സാമ്പിൾ ശേഖരിച്ചത്. മുഖ്യമന്ത്രിക്കെതരെ തട്ടിക്കയറുന്ന ദൃശ്യങ്ങളിലെ ശബ്ദവുമായി താരതമ്യം ചെയ്യാനാണ് ഇത്.
ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ മുഖ്യമന്ത്രി വിഡി സതീശന്റെ വാഹനം തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പോലീസാണ് ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റി രക്ഷാധികാരിയുമായ ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്.
മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് വാഹനവ്യൂഹം തടഞ്ഞത്. ചേന്തി അനിലിന്‍റെ നേതൃത്വത്തിലാണ് കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെയുള്ളവർ വാഹനം തടഞ്ഞത്. ഇതോടെ മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. വിളക്ക് കൊളുത്തിയ ശേഷം പോകണം എന്നു സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചപ്പോൾ ചേന്തി അനിൽ കയർത്തുസംസാരിക്കുകയായിരുന്നു.

Comments