കൊച്ചി; സി.പി.ഐയുടെ നിലവിലുള്ള നിലപാടുകള്‍ക്ക് ക്ഷതം സംഭവിക്കാതെ യു.ഡി.എഫുമായി യോജിച്ചുപോകാമെന്ന് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ ലീഗ് നേതാവ് കെ.എന്‍.എ. ഖാദറിന്റെ ലേഖനം. യു.ഡി.എഫുമായി ചേര്‍ന്നാല്‍ അവരുടെ ദേശീയ രാഷ്‌ട്രീയം കൂടുതല്‍ ഉറപ്പുള്ളതും വിശാലവുമായിത്തീരുമെന്നും സി.പി.എം. കേരള ഘടകത്തിന്റെ വീഴ്‌ചയുടെ ഭാരം സി.പി.ഐ. ചുമക്കേണ്ടി വരില്ലെന്നുമാണ് ഖാദറിന്റെ കുറിപ്പ്.
സി.പി.ഐ ഉയര്‍ത്തിയ പ്രതിപക്ഷ ഉപനേതാവ് എന്ന ആവശ്യം സി.പി.എം. നിരസിച്ചതോടെ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ കലുഷിതമായ രാഷ്‌ട്രീയ സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ലീഗ് മുഖപത്രത്തില്‍ സി.പി.ഐയെ ക്ഷണിച്ചുകൊണ്ടു ലേഖനം പ്രത്യക്ഷപ്പെട്ടത്.
ദേശീയ രാഷ്‌ട്രീയത്തില്‍ മുന്നണികളുടെ കൂടുമാറ്റവും കൂറുമാറ്റവും പുത്തരിയല്ലെന്ന് ഓര്‍മിപ്പിക്കുന്ന ലേഖനത്തില്‍ ബംഗാള്‍ മുതല്‍ തമിഴ്‌നാടുവരെ ഈ മാറ്റം കണ്ടുവരുന്നുണ്ടെന്നും പറയുന്നു.
കനത്ത തെരഞ്ഞെടുപ്പു പരാജയം ഏറ്റുവാങ്ങിയ ശേഷം കേരളത്തിലെ ഇടതുമുന്നണിയില്‍ അനൈക്യം പുകയുകയാണ്. അതുകൊണ്ട് ഇവിടെയും മാറ്റങ്ങള്‍ കണ്ടുകൂടായ്‌കയില്ല. പ്രതിപക്ഷ ഉപനേതൃപദവി ലഭിച്ചില്ലെങ്കില്‍ രാജ്യസഭാ സീറ്റ് സി.പി.എമ്മിനു നഷ്‌ടപ്പെടുത്താന്‍ സി.പി.ഐ. ശ്രമിച്ചേക്കാം. രണ്ടുപേരെ ജയിപ്പിച്ചാലും യു.ഡി.എഫിന് 30 ഫസ്‌റ്റ് വോട്ടുകള്‍ ബാക്കിവരും. എട്ടു വോട്ടുകള്‍ സി.പി.ഐക്കുണ്ട്. ഇത് വേണ്ടവിധം പ്രയോജനപ്പെടുത്തിയാല്‍ യു.ഡി.എഫിന് ഒരാളെക്കൂടി രാജ്യസഭാ എം.പിയാക്കാമെന്നും ഖാദര്‍ പറയുന്നു. ഇടതുമുന്നണിയെ വേണമെങ്കില്‍ സി.പി.ഐക്ക് നെടുകേ പിളര്‍ത്താം.
1964 ല്‍ സി.പി.ഐയെ പിളര്‍ത്തി പുതുതായി ഉണ്ടാക്കിയ സി.പി.എമ്മിനെ നഖശിഖാന്തം സി.പി.ഐ. എതിര്‍ത്തുപോന്നിരുന്നു. കമ്യൂണിസ്‌റ്റ് പാര്‍ട്ടികളുടെ ഏകീകരണം ഇടയ്‌ക്കിടെ പറയുമെങ്കിലും സി.പി.ഐ. ഒരിക്കലും സി.പി.എമ്മിലേക്കു പോകുകയില്ല. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫിലേക്ക് വന്നാല്‍പ്പോലും ദേശീയ തലത്തില്‍ സി.പി.ഐ. ഉള്‍പ്പെടുന്ന ഇന്ത്യാസഖ്യം വളച്ചുകെട്ടില്ലാതെ കേരളത്തിലും തുടരാം. സി.പി.എമ്മിനോട് ചേരുന്നത് അവര്‍ക്ക് കേരളത്തില്‍ എത്ര ശരിയാണോ അതിലേറെ ശരിയാണ് കോണ്‍ഗ്രസുമായുള്ള സഖ്യം. രാഷ്‌ട്രീയ ലക്ഷ്യം മാറാതെ മുന്നണിമാറാന്‍ സാധിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.

Comments