കോഴിക്കോട്: പെരുമ്പാവൂരില്‍ ദമ്പതികള്‍ തായ്‌ലന്റില്‍ നിന്നും ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ ഇ.ഡി. പരിശോധന. കോഴിക്കോടും പാലക്കാടും ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തുന്നത്. കേസിലെ പ്രതികളായ അബുതാഹിര്‍, ഹരികൃഷ്ണന്‍, ജഗത്, ജയ്‌സാല്‍ എന്നിവരുടെ കോഴിക്കോട്ടെയും പാലക്കാട്ടെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇ.ഡി. റെയ്ഡ് നടത്തുന്നത്.
പെരുമ്പാവൂരില്‍ നിന്നും 18 കോടി വിലവരുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികളെ എറണാകുളം പോലീസ് ജൂണില്‍ പിടികൂടിയിരുന്നു. തായ്‌ലന്റില്‍ നിന്നുമാണ് കേരളത്തിലേക്ക് ഹൈബ്രിഡ് കഞ്ചാവ് വരുന്നതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ദമ്പതികള്‍ക്ക് പിന്നാലെ തായ്‌ലന്റില്‍ നിന്നുള്ള കഞ്ചാവ് കടത്ത് കേസില്‍ മറ്റ് ഒമ്പത് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് അന്വേഷണത്തില്‍ കള്ളപ്പണ ഇടപാടുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പോലീസിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടും കേസെടുത്തിരിക്കുന്നത്. തായ്‌ലന്റില്‍ നിന്നുള്ള മയക്കുമരുന്ന് കടത്തില്‍ വന്‍ തോതില്‍ കള്ളപ്പണ ഇടപാട് നടക്കുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഇ.ഡി. ഉദ്യോഗസ്ഥരും പറഞ്ഞിരുന്നു.
അനധികൃത ചാനലുകള്‍ വഴിയാണ് ഇത് നടക്കുന്നതെന്നാണ് കണ്ടെത്തല്‍. ഫെമ പ്രകാരമുള്ള കുറ്റകൃത്യം നടക്കുന്നുണ്ടോ എന്നാണ് ഇ.ഡി. പ്രധാനമായും പരിശോധിക്കുന്നത്. മയക്കുമരുന്ന് കടത്താന്‍ പണവും വിസയും നല്‍കിയാണ് കാരിയര്‍മാരെ കണ്ടെത്തുന്നതെന്നും റാക്കറ്റുമായി ബന്ധപ്പെട്ട് തായ്‌ലന്റില്‍ ഉള്ള പ്രതികളെ ഏജന്‍സി വഴി നാട്ടിലെത്തിക്കാനുള്ള നീക്കത്തിലാണ് പോലീസ്.

Comments