ചെന്നൈ: ഭർത്താവിന്റെ ജോലിസ്ഥലത്തേക്ക് ഭാര്യയെ നിർബന്ധമായും ഒപ്പം കൊണ്ടുപോകേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി. വിവാഹമോചനവുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ പരാമർശം.
ഭർത്താവ് മുംബൈയിലെ ജോലി സ്ഥലത്തേക്ക് ഭാര്യയെ കൊണ്ടുപോയില്ലെന്നത് ദാമ്പത്യ കടമകൾ നിറവേറ്റുന്നതിലെ വീഴ്ചയാണെന്ന ശിവഗംഗ കുടുംബ കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സൈനികർ ബാരക്കുകളിൽ ഭാര്യമാരെ താമസിപ്പിക്കാറില്ലല്ലോ എന്നും കോടതി ചോദിച്ചു.
ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച് 67കാരനായ ഭർത്താവ് നൽകിയ വിവാഹമോചന ഹർജിയിലാണ് നടപടി. ഇരുവർക്കും ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ വിവാഹമോചനം അനുവദിക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

Comments