തിരുവനന്തപുരം: എല്‍ഡിഎഫ് ഇങ്ങനെ നില്‍ക്കുന്നത് സിപിഐയുടെ ത്യാഗം കൊണ്ടാണെന്ന് സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. സിപിഐ എല്‍ഡിഎഫിന്റെ ഒഴിവാക്കാന്‍ ആകാത്ത ഭാഗമാണെന്നും എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശക്തമായ നിലപാട് എടുക്കുന്നതെന്നും പറഞ്ഞു. ഇനി ചര്‍ച്ച ദേശീയതലത്തില്‍ മാത്രമെന്നും പറഞ്ഞു.
ഉപനേതൃപദവി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന സിപിഐ രണ്ടു പാര്‍ട്ടികളുടേയും സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാല്‍ മതിയെന്നും സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ മാത്രം പ്രതിപക്ഷ നേതാവുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമുള്ളെന്നും വ്യക്തമാക്കി. പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ല. ഉപനേതൃപദവി ഒഴിച്ചിടുമെന്ന സിപിഐഎം സമവായ ഫോര്‍മുലയെക്കുറിച്ച് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഐഎമ്മിന്റെ ഫോര്‍മുല അംഗീകരിക്കാന്‍ തയ്യാറല്ല. പദവി ഒഴിച്ചിട്ടാല്‍ എന്ത് ചെയ്യുമെന്ന് മുന്‍കൂട്ടി പറയാനാകില്ലെന്നും പറഞ്ഞു. ഫോര്‍മുല സംബന്ധിച്ച് പാര്‍ട്ടിയോട് ആശയവിനിമയം നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ യോഗങ്ങളിലാണ് തീരുമാനിക്കേണ്ടത്. സിപിഐഎം, സിപിഐ സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ചയാകാമെന്നും പറഞ്ഞു.

Comments