കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാരനെ തടഞ്ഞുവെച്ച് മർദിച്ചെന്ന പരാതിയിൽ പ്രിസൺ ഓഫീസർക്കെതിരെ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു. തടവുകാരനായ ജലാലുദ്ദീന്റെ പരാതിയിൽ പ്രിസൺ ഓഫീസർ ജിഷ്ണുവിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.
കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശത്തെ തുടർന്നാണ് പൊലീസ് നടപടി. ജൂൺ 30നായിരുന്നു സംഭവം. ശാരീരിക അസ്വസ്ഥതയുണ്ടെന്നും ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകണമെന്നും ജലാലുദ്ദീൻ ആവശ്യപ്പെട്ടിരുന്നു.
ഇതിൽ പ്രകോപിതനായ ജിഷ്ണു ജലാലുദ്ദീനെയും ഒപ്പമുണ്ടായിരുന്ന സഹതടവുകാരെയും തടഞ്ഞുവെച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാർ തമ്മിലും ഏറ്റുമുട്ടൽ നടന്നിരുന്നു.

Comments