ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കായിക രംഗത്ത് വൻ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നു. ചെന്നൈയിൽ ലോകോത്തര നിലവാരത്തിലുള്ള തമിഴ്നാട് ഒളിമ്പിക് സിറ്റി തന്റെ സർക്കാർ സ്ഥാപിക്കുമെന്ന് വ്യാഴാഴ്ച നിയമസഭയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഫോർമുല വൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി ചെന്നൈയിൽ ഒരു മോട്ടോർ സ്പോർട്സ് സിറ്റിയും സജ്ജമാക്കുമെന്ന് വിജയ് പറഞ്ഞു.
തമിഴ്നാട് സ്പോർട്സ് ഡെവലപ്മെന്റ് അതോറിറ്റിയാണ് ഒളിമ്പിക് സിറ്റി വികസിപ്പിക്കുന്നത്. ലോകോത്തര കായിക വേദികൾ, അത്യാധുനിക കായിക ഉപകരണങ്ങൾ, ഹൈ-പെർഫോമൻസ് ട്രെയിനിങ് സെന്റർ, സമർപ്പിത സ്പോർട്സ് സയൻസ്, സ്പോർട്സ് മെഡിസിൻ സെന്ററുകൾ എന്നിവ ഇവിടെ ഉണ്ടായിരിക്കും. കായികതാരങ്ങൾക്കും പരിശീലകർക്കുമുള്ള താമസസൗകര്യം ഉൾപ്പെടെയുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഈ ഫെസിലിറ്റിയിൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഒളിമ്പിക് ഗെയിംസിലും മറ്റ് അന്താരാഷ്ട്ര കായിക മത്സരങ്ങളിലും തമിഴ്നാട്ടിൽ നിന്നുള്ള കായികതാരങ്ങൾക്ക് കൂടുതൽ മെഡലുകൾ നേടാൻ സഹായിക്കുന്നതിനായി, കായികതാരങ്ങൾക്ക് നൂതനമായ പരിശീലനവും പിന്തുണയും നൽകുന്ന ഒരു സംയോജിത കായിക കേന്ദ്രം സൃഷ്ടിക്കുക എന്നതാണ് ഒളിമ്പിക് സിറ്റിയുടെ ലക്ഷ്യം. ഒളിമ്പിക്സ് നിലവാരത്തിലുള്ള ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും പരിശീലന ഘടനയും റസിഡൻഷ്യൽ സൗകര്യത്തോടൊപ്പം നിർമ്മിക്കും. അന്താരാഷ്ട്ര മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനും ഒളിമ്പ്യന്മാരെ വാർത്തെടുക്കാനും ഇത് ചെന്നൈയെ സഹായിക്കും," വിജയ് പറഞ്ഞു. ചെന്നൈയിൽ ഫോർമുല 1-4 മത്സരങ്ങൾ നടത്തുന്നതിനായി പ്രത്യേക മോട്ടോർസ്പോർട്സ് സിറ്റി സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
"ചെന്നൈയിൽ ഒരു ഒളിമ്പിക് സിറ്റി സ്ഥാപിക്കും. ഫോർമുല വൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനായി ചെന്നൈയിൽ ഒരു മോട്ടോർ സ്പോർട്സ് സിറ്റിയും സജ്ജമാക്കും. മോട്ടോർ സ്പോർട്സിലെ യുവതാരങ്ങളുടെ കഴിവുകൾ കണ്ടെത്തി, ദേശീയ-അന്തർദേശീയ തലത്തിലുള്ള ചാമ്പ്യന്മാരെ സൃഷ്ടിക്കുന്നതിനായി പരിശീലനവും റേസിംഗ് അവസരങ്ങളും നൽകും, ലോകോത്തര മോട്ടോർ വാഹന-കാർ റേസിംഗ് അരീനകൾ സ്ഥാപിക്കുന്നത് ടൂറിസം, സ്പെഷ്യൽ വെഹിക്കിൾ മാനുഫാക്ചറിങ് വ്യവസായങ്ങൾ, തൊഴിലവസരങ്ങൾ, സാമ്പത്തിക വളർച്ച എന്നിവയ്ക്ക് അവസരമൊരുക്കും" എന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Comments