മസ്കറ്റ്: മുംബൈ: ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ പൈലറ്റിന് യാത്രാമധ്യേ ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന് വിമാനം 'മേഡേ' അടിയന്തര സന്ദേശം നൽകി മസ്കറ്റിലേക്ക് വഴിതിരിച്ചുവിട്ടതായി എയർലൈൻ വൃത്തങ്ങൾ അറിയിച്ചു.
ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി മറ്റൊരു വിമാനവും പുതിയ ക്രൂവിനെയും ഇൻഡിഗോ ഏർപ്പെടുത്തിയിരുന്നു.ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്‌സൈറ്റിലെ ഡാറ്റ പ്രകാരം, 6ഇ 1302 സർവീസ് നടത്തുന്ന എ 320നിയോ വിമാനം ഏകദേശം ഒരു മണിക്കൂർ വൈകി പുലർച്ചെ 3 മണിക്കാണ് ദോഹയിൽ നിന്ന് പുറപ്പെട്ടത്. രണ്ട് മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ വിമാനം മസ്കറ്റിലേക്ക് തിരിച്ച് ഇറങ്ങുകയായിരുന്നു.
ക്രൂ അംഗത്തിന് അടിയന്തര വൈദ്യസഹായം ആവശ്യമായിവന്നതിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ഇൻഡിഗോ പ്രസ്താവനയിൽ സ്ഥിരീകരിച്ചു. വിമാനം ഇറങ്ങിയ ഉടൻ തന്നെ മെഡിക്കൽ സംഘം ജീവനക്കാരന് ചികിത്സ നൽകിയെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില ഇപ്പോൾ മെച്ചപ്പെട്ടുവരുന്നതായും എയർലൈൻ അധികൃതർ വ്യക്തമാക്കി.
ബെംഗളൂരുവിലേക്കുള്ള യാത്ര തുടരുന്നതിനായി മറ്റൊരു വിമാനവും പുതിയ ക്രൂ അംഗങ്ങളെയും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എയർലൈൻ അറിയിച്ചു. മസ്കറ്റിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് എന്നും എയർലൈൻ കൂട്ടിച്ചേർത്തു.

Comments