വടകര: കുറ്റ്യാടി പുഴയിലെ ചാനിയംകടവ് ഭാഗത്ത് പുഴയിൽ ചാടിയ യുവാവ് മരിച്ചു. പേരാമ്പ്ര സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കൾ വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് പുറപ്പെട്ടു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ചാനിയംകടവ് പാലത്തിൽനിന്നാണ് യുവാവ് പുഴയിലേക്ക് ചാടിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സംഭവം കണ്ട നാട്ടുകാർ ഉടൻ കയർ ഇട്ടുനൽകിയെങ്കിലും യുവാവിന് പിടിക്കാനായില്ല.
തുടർന്ന് പ്രദേശവാസിയായ കോട്ടോൽ ഉണ്ണി പാലത്തിൽനിന്ന് പുഴയിലേക്ക് ചാടി യുവാവിനെ പിടികൂടി. പ്രജീഷ് നിടുംകുനിയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇരുവരും ചേർന്ന് യുവാവിനെ കരയിലെത്തിച്ച് സി.പി.ആർ. നൽകിയ ശേഷം തിരുവള്ളൂർ അക്യൂറ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Comments