ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ സാഹചര്യങ്ങളെക്കുറിച്ച് മുൻ ധനമന്ത്രി തോമസ് ഐസക് നടത്തിയ പ്രസ്താവനയോട് പ്രതികരിച്ച് ജി. സുധാകരൻ എംഎൽഎ. തോമസ് ഐസക്കിന് മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും യാഥാർഥ്യം പറയുന്നവരെ ചീത്ത വിളിച്ചിട്ട് കാര്യമില്ലെന്നും സുധാകരൻ പറഞ്ഞു. സിപിഐഎമ്മിൽ നേതൃദാരിദ്ര്യമുണ്ടെന്നും തെറ്റുതിരുത്താൻ പാർട്ടിക്ക് ആഗ്രഹമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ആലപ്പുഴയിലെ പാർട്ടിയെ നയിക്കുന്നത് സജി ചെറിയാനാണെന്നും അതുകൊണ്ട് എങ്ങനെയാണ് പാർട്ടി നന്നാകുകയെന്നും സുധാകരൻ ചോദിച്ചു. രമേശ് ചെന്നിത്തല പ്രസംഗിക്കുന്ന വേദിയിൽ മയക്കുമരുന്ന് കച്ചവടത്തിന് ഒത്താശ ചെയ്യുന്നയാൾ ഉണ്ടാകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ കോൺഗ്രസിന്റെ അവസ്ഥയെയും അദ്ദേഹം വിമർശിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ചന്ദ്രബാബുവിന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞത് പറയാൻ പാടില്ലാത്ത കാര്യമാണെന്നും എന്നാൽ മാധ്യമങ്ങൾ അത് വളച്ചൊടിച്ചെന്നും സുധാകരൻ പറഞ്ഞു. കാന്തപുരം പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണ്. സമുദായത്തിലെ സ്ത്രീകളെ സംബന്ധിച്ചാണ് അദ്ദേഹം അഭിപ്രായം പറഞ്ഞതെന്നും അതിന് മുസ്ലിം സമുദായത്തിൽ നിന്ന് വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Comments