വയനാട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാരുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുസ്‌ലിം ലീഗ് നേതാവും മന്ത്രിയുമായ കെ.എം. ഷാജി. വിഷയത്തിൽ നേരത്തെ തന്നെ ഒന്നും പറയാനില്ലെന്ന് വ്യക്തമാക്കിയതാണെന്നും ഇനി കമന്റ് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന വിഷയങ്ങൾ ചർച്ചയാകട്ടെയെന്നും മനപ്പൂർവം പ്രകോപനം സൃഷ്ടിച്ച് പ്രതികരിക്കാൻ താൽപര്യമില്ലെന്നും കെ.എം. ഷാജി വ്യക്തമാക്കി. ഒരു പ്രസ്താവന വാങ്ങുന്നതിനായി പ്രധാന വിഷയങ്ങൾ മാറ്റിവെക്കരുതെന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതികരിച്ച് തന്നെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കേണ്ടെന്നും ഷാജി കൂട്ടിച്ചേർത്തു.കാന്തപുരത്തിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് അഭിപ്രായമുണ്ടോയെന്ന ചോദ്യത്തിനും ഷാജി മറുപടി നൽകിയില്ല.
അതേസമയം, മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് കാലതാമസമില്ലെന്നും ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കുമെന്നും ഷാജി പറഞ്ഞു. ഊരാളുങ്കലിന്റെ ഭാഗത്ത് അലംഭാവമുണ്ടെന്നും തൊഴിലുറപ്പ് വേതനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തീർപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിക്കായി 2500 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സ്ത്രീകൾക്കെതിരായ കാന്തപുരം അബൂബക്കർ മുസ്‌ല്യാരുടെ പരാമർശം വീണ്ടും വിവാദമായത്. സ്ത്രീകൾ വീട്ടിൽ ഒതുങ്ങി ജീവിക്കണമെന്നും പൊതുരംഗത്തേക്ക് ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും കാന്തപുരം പറഞ്ഞിരുന്നു. കൊച്ചിയിൽ നടന്ന കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിലായിരുന്നു പരാമർശം.

Comments