കൊച്ചി: നടി ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി. പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. അൻസിബയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.
സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ആവശ്യമായ വകുപ്പുകൾ ഇല്ലെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌ക്കോടതിയുടെ നിലപാട്. പാലാരിവട്ടം പൊലീസും പരാതിയിൽ കേസെടുത്തിരുന്നില്ല.
താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടെയാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്‌നം പുറത്തുവന്നത്. തുടർന്ന് ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് പരാതിക്ക് കാരണമായത്.
നേരത്തെ അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്ന ആരോപണവും അൻസിബ ഉന്നയിച്ചിരുന്നു.

Comments