ബോളിവുഡിന്റെ പ്രിയതാരം ശില്‍പ ഷെട്ടിയും സഹോദരിയും മോഡലും ഇന്‍റീരിയർ ഡിസൈനറുമായ ഷമിത ഷെട്ടി പ്രേക്ഷകര്‍ക്ക് പരിചിതയാകുന്നത് 2000 ല്‍ മൊഹബത്തേന്‍ എന്ന ചിത്രത്തിലെ ഗ്രാന്റ് എന്‍ട്രിയിലൂടെയാണ്. തുടര്‍ന്ന് ബേവഫ, ക്യാഷ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ച താരം, ബിഗ് ബോസ്, ഝലക് ദിക് ലാ ജാ, ഖത്രോം കെ ഖിലാഡി തുടങ്ങിയ ടിവി ഗെയിം ഷോകളിലൂടെയും ശ്രദ്ധിക്കപ്പെട്ടു.
സോഷ്യല്‍ മീഡിയയിലും സജീവമായ താരം മികച്ച ഒരു പെയിന്റര്‍ കൂടിയാണ്. താന്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ഷമിത സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. ഷമിതയുടെ പെയിന്റിംഗിന് നിറഞ്ഞ സ്വീകാര്യതയാണ് ആരാധകര്‍ക്കിടയിലുള്ളത്.
ഇപ്പോഴിതാ താന്‍ വരച്ച മഹാദേവന്റെ പെയിന്റിംഗ് പങ്കിടുകയാണ് താരം. സ്കെച്ച് വരയ്ക്കുന്നതു മുതലുള്ള വീഡിയോയും അവസാനം പൂര്‍ത്തിയാക്കിയ മഹാദേവന്റെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.
‘‘എന്റെ ഒരുതരം ധ്യാനം...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഷമിത ചിത്രം പങ്കിട്ടിരിക്കുന്നത്. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി ഇരിക്കുന്ന മഹാദേവനെയും ചുറ്റും പറക്കുന്ന പ്രാവുകളുമാണ് ഷമിത ക്യാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. കണ്ട് പഴകിയ രൂപങ്ങളാണെങ്കിലും അതിലൊരു പുതുമ കൊണ്ടുവരാന്‍ ഷമിത പലപ്പോഴും ശ്രമിക്കാറുണ്ട്. അതു തന്നെയാണ് താരത്തിന്റെ ഡ്രോയിംഗുകള്‍ ശ്രദ്ധിക്കപ്പെടാനുള്ള കാരണം.

Comments