െകാച്ചി : സഹപാഠികളുടെയും അദ്ധ്യാപകരുടേയും അടക്കമുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രമാക്കി വില്‍പ്പന നടത്തിയ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സഹപാഠികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു പണം തട്ടിയ ശ്രീഹരിയെയാണ് ഇന്ന് കോടതിയില്‍ എത്തിക്കുക. ഒരു വര്‍ഷത്തോളമായി ഇയാള്‍ കുറ്റകൃത്യം ചെയ്തു വരികയായിരുന്നെന്നാണ് കണ്ടെത്തല്‍.
കോളേജിലെയും പുറത്തെയും ആളുകളുടെ സഹായം കിട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇയാളുടെ ഫോണ്‍ പരിശോധന നടത്തിയപ്പോള്‍ മോര്‍ഫ് ചെയ്ത നഗ്നചിത്രം സഹപാഠികള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അധികൃതര്‍ക്ക് കുട്ടികള്‍ പരാതി നല്‍കിയതും പ്രശ്‌നം പുറത്തായതും. 100 കണക്കിന് ചിത്രങ്ങളാണ് കണ്ടെത്തിയത്. ടെലിഗ്രാം ചാറ്റ് ബോക്‌സുകളും എഐ ചാറ്റ്‌ബോക്‌സും വഴിയാണ് നഗ്നചിത്രങ്ങള്‍ ഉണ്ടാക്കിയിരുന്നത്. ഇത് പിന്നീട് ഗ്രൂപ്പുകള്‍ വഴി ഷെയര്‍ ചെയ്യുകയും പണം ഉണ്ടാക്കുകയുമായിരുന്നു. പ്രിന്‍സിപ്പല്‍ തന്നെ പരാതിയുമായി രംഗത്ത് വരികയായിരുന്നു.
ഇയാളുടെ കയ്യില്‍ പെണ്‍കുട്ടികളുടെയും അദ്ധ്യാപകരുടേയും ചിത്രങ്ങള്‍ വരെയുണ്ട്. ക്യാമറ കൈകാര്യം ചെയ്യാന്‍ വശമുണ്ടായിരുന്നതിനാല്‍ കോളേജിലെ പരിപാടികളില്‍ ഇയാളെ കൊണ്ടായിരുന്നു ചിത്രം എടുപ്പിച്ചിരുന്നത്. ഇത് ശ്രീഹരി പ്രയോജനപ്പെടുത്തി. ക്ലാസ്സ് മുറികളിലും മറ്റും സഹപാഠികളുടെ പകര്‍ത്തിയ ദൃശ്യങ്ങളാണ് മോര്‍ഫ് ചെയ്യാന്‍ ഉപയോഗിച്ചത്. ആക്ഷേപത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ സംഘടനയില്‍ നിന്നും നീക്കിയിരിക്കുകയാണ്. ഒരു നെറ്റ് വര്‍ക്ക് തന്നെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് പോലീസ് സംശയിക്കുന്നത്.
ചിത്രങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വിദ്യാർഥികൾ കോളജ് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് ആഭ്യന്തര പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിദ്യാർഥിയെ കോളജിൽനിന്ന് ഡിസ്മിസ് ചെയ്തിരുന്നു. തുടർന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തൃക്കാക്കരയിലെ ഒരു കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ് ഇയാള്‍.

Comments