ഗാസിയബാദ്: തെരുവു നായ്ക്കളുടെ സംഘത്തിന്റെ അതിക്രൂരമായ ആക്രമണത്തിനു വിധേയയായ ഒരു ആറു വയസ്സുകാരിക്ക് അത്ഭുതകരമായ രക്ഷപെടൽ. ഞെട്ടിപ്പിക്കുന്ന സംഭവത്തിനു സാക്ഷിയായ ഒരു സ്ത്രീയാണ് കുട്ടിയുടെ രക്ഷകയായത്.
ഗാസിയാബാദിലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിക്കുള്ളിൽ വെച്ച് ആറുവയസുകാരിയായ പെൺകുട്ടിയെ തെരുവ് നായ്ക്കളുടെ സംഘം ആക്രമിച്ചു. മുഴുവൻ സംഭവങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.രാജ് നഗർ എക്സ്റ്റൻഷനിലെ സ്റ്റാർ രാമേശ്വരം സൊസൈറ്റിയിലാണ് സംഭവം നടന്നത്. റെസിഡൻഷ്യൽ കോംപ്ലക്സിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയുടെ നേർക്ക് ഒരു തെരുവ് നായ് പെട്ടെന്ന് ഓടിയടുക്കുകയായിരുന്നു.
പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ച ശേഷം നായ് അവളെ മറ്റ് മൂന്ന് നായ്ക്കളുടെ അടുത്തേക്ക് വലിച്ചുകൊണ്ടുപോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. രക്ഷപ്പെടാൻ കുട്ടി പാടുപെടുന്നതിനിടയിൽ നായ്ക്കൾ അവളെ വളഞ്ഞു. സമീപത്തുണ്ടായിരുന്ന ഒരു സ്ത്രീ പെൺകുട്ടിയുടെ സഹായത്തിനെത്തുകയും ചെരുപ്പ് ഉപയോഗിച്ച് നായ്ക്കളെ തുരത്തിയോടിക്കുകയും ചെയ്തു. തുടർന്ന് മറ്റ് താമസക്കാരും സ്ഥലത്തെത്തി കുട്ടിയെ സുരക്ഷിതമായി മാറ്റി.
ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയെ പിന്നീട് ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. സൊസൈറ്റിയിലെ തെരുവ് നായ്ക്കളുടെ ശല്യത്തെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിട്ടും മുനിസിപ്പൽ അധികാരികൾ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന് താമസക്കാർ ആരോപിച്ചു. ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ അധികാരികൾ ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം കാണണമെന്ന് അവർ ആവശ്യപ്പെട്ടു.

Comments