കോഴിക്കോട്: ആധുനിക കാലത്തിന് അനുസൃതമായി ഭരണക്രമത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച പഠനത്തിനായി മുഖ്യമന്ത്രിയും മന്ത്രിമാരും കോഴിക്കോട് ഐഐഎമ്മില്‍. റീ ഇമാജിനിങ് നേതൃത്വ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്നലെ രാത്രി തന്നെ കുന്ദമംഗലത്തെ ഐഐഎമ്മില്‍ എത്തിച്ചേര്‍ന്നു.
ഇന്നും നാളെയുമായി നടക്കുന്ന ശില്‍പശാലയില്‍ മുഴുവന്‍ മന്ത്രിമാരും പങ്കെടുക്കുന്നുണ്ട്. എഐ കാലത്തെ നേതൃത്വം, ജനങ്ങളില്‍ സുസ്ഥിരമാറ്റത്തിന് ആവശ്യമായി കൊണ്ടുവരേണ്ട നയങ്ങള്‍, ഉന്നത വിദ്യാഭ്യാസം, സില്‍വര്‍ എക്കണോമി, കരിയര്‍, കാലാവസ്ഥ വ്യതിയാനവും, ദുരന്തനിവാരണവും, പൊതുജനാരോഗ്യം, വയോധിക പരിപാലനം തുടങ്ങിയ വിഷയങ്ങളാണ് ശില്‍പ്പശാലയില്‍ ചര്‍ച്ചയാകുക.
ഇത് രണ്ടാം തവണയാണ് സംസ്ഥാനത്തെ മന്ത്രിസഭയ്ക്ക് വേണ്ടി പരിശീലന ക്യാമ്പ് നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍കൈയില്‍ 2011 ല്‍ ഇതിന് മുമ്പ് പരിശീലനം നടന്നത്. അന്നും കോഴിക്കോട് ഐഐഎമ്മിലായിരുന്നു പരിശീലനം.

Comments