കൊച്ചി: അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചകേസിൽ അറസ്റ്റിലായ തൃക്കാക്കര ഭാരത് മാതാ കോളേജ് വിദ്യാർത്ഥി ശ്രീഹരി വൈകൃതത്തിന്റെ ഇരയല്ല എന്നും ഇയാൾ ലക്ഷ്യമിട്ടത് പണം മാത്രമെന്നുമാണ് സൂചന. മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇയാൾ പണം വാങ്ങി വിറ്റിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.
പൊലീസ് അനുമതിയോടെ ശ്രീഹരിയുടെ ഫോൺ പരിശോധിച്ച വിദ്യാർത്ഥികളാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ കണ്ടത്. നഗ്ന ചിത്രങ്ങൾ ടെലഗ്രാം ഗ്രൂപ്പുകൾ വഴി വിറ്റതിനുള്ള തെളിവുകൾ ലഭിച്ചു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ചിത്രങ്ങൾ പ്രചരിപ്പിക്കാൻ പ്രത്യേക ഗ്രൂപ്പുകൾ ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. ഫോൺ പരിശോധിച്ച പെൺകുട്ടികൾ അടക്കമുള്ളവരുടെ ചിത്രങ്ങളും പലതവണ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നും കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.
ശ്രീഹരി പകർത്തുന്ന ചിത്രങ്ങൾ ടെലഗ്രാമിൽ അയച്ചുകൊടുക്കുമ്പോൾ തിരികെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ ലഭിക്കുന്നതായിരുന്നു പിന്തുടർന്ന രീതി. ഇത് ചാറ്റ്ബോട്ട് സേവനമാണോ മറ്റാരെങ്കിലും സേവനം നൽകുന്നതാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. ക്യാമറ നന്നായി കൈകാര്യം ചെയ്യുന്നതിനാൽ കോളജിൽ നടക്കുന്ന പരിപാടികളിൽ മിക്കതിലും ശ്രീഹരിയായിരുന്നു ഫോട്ടോ എടുത്തിരുന്നത്. ഇയാളുടെ ഫോണിൽ ഗേൾസ് ഹോസ്റ്റലിന്റെ ചിത്രം തിരിച്ചറിഞ്ഞു. അതിനാൽ ഹോസ്റ്റലിൽ നിന്നും ചിത്രം പകർത്തിയതായി സംശയിക്കുന്നു. അധ്യാപകർ പഠിപ്പിക്കുന്ന സമയത്തെ ചിത്രങ്ങളാണ് പകർത്തിയിരിക്കുന്നത്. കോളജിലെ എത്ര പേർ ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പരിശോധിച്ചുവരികയാണ്. പുറത്തുനിന്ന് ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നും പരിശോധിക്കുന്നു.

Comments