തിരുവനന്തപുരം: ആര്‍ടിഇ പദ്ധതിക്ക് ഒഴികെ പി എം ശ്രീ ബാധകമെന്ന് കേരളത്തോട് കേന്ദ്രം. എസ്എസ്‌കെ ഫണ്ടുകള്‍ അനുവദിക്കപ്പെടാന്‍ പിഎം ശ്രീ നിര്‍ബന്ധമാണെന്ന് വീണ്ടും അറിയിച്ചു. പിഎംശ്രീയിലെ ബാക്കി നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് ഉടന്‍ കത്തയയ്ക്കുകയും ചെയ്യും.
എസ്എസ്‌കെ ഡയറക്ടര്‍ കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. എസ് എസ് കെ ഫണ്ടിനത്തില്‍ കേരളത്തിന് ഇനി ലഭിക്കാന്‍ ഉള്ളത് 1500 കോടി രൂപയാണ്. ഈ വര്‍ഷത്തെ വിഹിതമായി ലഭിക്കേണ്ടത് 350 കോടിയുമാണ്. പദ്ധതിയില്‍ പങ്കാളിയാകണമെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്രം നേരത്തെയും കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് വീണ്ടും കത്തയയ്ക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതില്‍ ഹൈക്കമാന്റിനും അതൃപ്തിയുണ്ട്. രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നിലപാട് വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ നടപ്പിലാക്കരുതെന്നാണ് ശക്തമായ അഭിപ്രായമെന്ന് മുഖ്യമന്ത്രി വി ഡി സതീശനും പ്രതികരിച്ചു. പിഎം ശ്രീ പദ്ധതിയിൽ നിന്നും പിന്മാറുന്നതിന്റെ പരിമിതികളും മുഖ്യമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി.
പ്രതിപക്ഷത്തിരുന്നപ്പോള്‍ ശക്തിയുക്തം പിഎം ശ്രീയെ എതിര്‍ത്ത യുഡിഎഫ് എല്‍ഡിഎഫിനെ പഴിചാരി കൊണ്ടായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഒപ്പിട്ടത് കൊണ്ട് തന്നെ അതില്‍ നിന്ന് പിന്നോട്ട് പോകാന്‍ കഴിയാത്ത സാഹചര്യമാണെ ന്നായിരുന്നു നേരത്തേ യുഡിഎഫ് നേതാക്കള്‍ പറഞ്ഞത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ ഫണ്ട് വാങ്ങിയെ ടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ് ന്യായീകരിച്ചിരുന്നു.
എന്നാല്‍ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കിയിരുന്നു. എംഒയു ഒപ്പിട്ട ശേഷം കേരളം സ്‌കൂളുകളുടെ പട്ടിക നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്. പദ്ധതിയില്‍ നിന്ന് പിന്മാറുകയോ ഒപ്പിടാതിരിക്കുകയോ ചെയ്യുന്ന സംസ്ഥാനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമാകും എന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Comments