
സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെക്കുറിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി സി ജോസഫ് വിജയിയെ ലക്ഷ്യം വച്ചതിനെത്തുടർന്ന് സിനിമയെ വെല്ലുന്ന വാക്പോരുകളാണ് തമിഴ്നാട് നിയമസഭയില് നടക്കുന്നത്. ഭരണം, പാലിക്കാത്ത വാഗ്ദാനങ്ങൾ, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്നാരോപിച്ച് ഉദയനിധി വിജയ്യെ ചോദ്യം ചെയ്തുകൊണ്ടാണ് പ്രതിപക്ഷം സർക്കാരിനെതിരെ ആക്രമണം അഴിച്ചുവിട്ടത്.
ഇപ്പോഴിതാ വാക്കൗട്ട് നടത്തുന്നതിന് പകരം ആരോപണങ്ങള്ക്കുള്ള വിശദമായ മറുപടി കേൾക്കാൻ സഭയിൽ തുടരണമെന്ന് മുഖ്യമന്ത്രി വിജയ് പ്രതിപക്ഷ ഡിഎംകെയെ വെല്ലുവിളിക്കുന്ന വീഡിയോയാണ് സോഷ്യല് മീഡിയയില് നിറയുന്നത്. അംഗങ്ങള് ചോദിക്കുന്ന എല്ലാ ചോദ്യങ്ങള്ക്കും തിങ്കളാഴ്ച മറുപടി നല്കുമെന്നും അന്നാരും എഴുന്നേറ്റ് ഓടരുതെന്നുമാണ് വിജയ് പറഞ്ഞത്.
‘‘ബഹുമാനപ്പെട്ട സ്പീക്കർ, ബഹുമാനപ്പെട്ട അംഗങ്ങൾ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും, ഞാൻ തിങ്കളാഴ്ച വരുമ്പോൾ വ്യക്തമായ വിശദീകരണം നൽകും. ഞാൻ ഇവിടെ ഇല്ലെങ്കിലും, ആരാണ് ചോദിക്കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് ലഭിക്കും. എല്ലാത്തിനും വ്യക്തമായ ഉത്തരം ഞാൻ നൽകും. നിങ്ങളിലൂടെ എനിക്ക് ഒരു അഭ്യർത്ഥനയുണ്ട് - ആരും എഴുന്നേറ്റ് ഓടരുത്...’’ കൈയടിയോടെയാണ് വിജയ് യുടെ വാക്കുകളെ ഭരണപക്ഷം ഏറ്റെടുത്തത്.
എന്നാല് പ്രതിപക്ഷത്തോടുള്ള പ്രതികരണത്തിന് ശേഷം വിജയ് സഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് നിമിഷങ്ങൾക്ക് ശേഷം. ‘ആരും ഓടിപ്പോകരുത്’ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് ഉദയനിധി തിരിച്ചടിച്ചു, ‘‘ഇപ്പോൾ ഓടിപ്പോയത് ആരാണ്?...’’ എന്നായിരുന്നു ഉദയനിഥിയുടെ ചോദ്യം. ഈ പരാമർശം നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷവും ടിവികെ നേതാക്കളും തമ്മിൽ വീണ്ടും വാഗ്വാദത്തിന് കാരണമായി.
നിയമസഭയിൽ സംസാരിക്കവേ, തമിഴ്നാട്ടിലെ ‘ക്രമസമാധാന തകർച്ച’ എന്ന് വിശേഷിപ്പിച്ച വിഷയത്തിൽ പോലീസ് വകുപ്പ് വഹിക്കുന്ന വിജയ് യിൽ നിന്ന് ഉത്തരം ലഭിക്കണമെന്ന് ഉദയനിധി ആവശ്യപ്പെട്ടിരുന്നു അധികാരത്തിൽ വന്നതിനു ശേഷമുള്ള സർക്കാരിന്റെ പ്രകടനത്തിനെതിരെയും ഉദയനിധി വിമർശിച്ചു.
‘‘ഈ സർക്കാർ അധികാരത്തിൽ വന്നിട്ട് 116 ദിവസമായി. അവർ ഒരു പദ്ധതി പോലും അവതരിപ്പിച്ചിട്ടില്ല; പകരം, ഡിഎംകെ സർക്കാർ കൊണ്ടുവന്ന പദ്ധതികളെ അംഗീകരിക്കുകയോ അവ റദ്ദാക്കുകയോ ചെയ്യുന്നില്ല...’’
മുൻ ഡിഎംകെ സർക്കാരുമായി നിലവിലെ സർക്കാരിനെ താരതമ്യം ചെയ്തുകൊണ്ട് ഉദയനിധി പറഞ്ഞു, ‘‘ഡിഎംകെ അധികാരത്തിലിരുന്നപ്പോൾ തമിഴ്നാട് സർക്കാർ മികച്ച നിലയിലായിരുന്നു, എന്നാൽ ഇപ്പോൾ ടിവികെ ഭരണത്തിൻ കീഴിൽ അത് റിവേഴ്സ് ഗിയറിലാണ്. വാഗ്ദാനങ്ങൾക്കും പ്രഖ്യാപനങ്ങൾക്കും ഇടയിൽ ഒരു വൈരുദ്ധ്യമുണ്ട്...ടിവികെ സർക്കാർ ‘റീൽസ് ഉള്ളടക്കം പ്രോത്സാഹിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു...’’ സർക്കാരിനെ കുറ്റപ്പെടുത്തി ഉദയനിധി പറഞ്ഞു.







Comments