ഡൽഹി: ജന്തർ മന്തറിലെ സി.ജെ.പി സമരത്തിനിടെ വിദ്യാർഥി പ്രക്ഷോഭകയുടെ പിതാവിനെ മർദിച്ചെന്ന പരാതിയിൽ ഇൻഫ്ലുവൻസർ സ്വതന്ത്ര ഭരദ്വാജിന്റെ അറസ്റ്റ് ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഉത്തർപ്രദേശിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്ത സ്വതന്ത്രയെ വീഡിയോ കോൺഫറൻസിങ് വഴി കോടതിയിൽ ഹാജരാക്കിയതിന് പിന്നാലെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജൂൺ 23ന് നടന്ന പ്രതിഷേധത്തിനിടെ പരിക്കേറ്റ വിദ്യാർഥി നിഷു ആസാദിന്റെ പിതാവ് സഞ്ജയ് ആസാദിനെ മർദിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ നീതി ആവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടി പ്രവർത്തകർ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിൽ ധർണ നടത്തിയിരുന്നു.
ബിജെപി നേതാവിന്റെ ഇടപെടലാണ് തനിക്ക് ജയിൽശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കാരണമെന്നും സഞ്ജയ് ആസാദിനെ ആക്രമിച്ചത് താനാണെന്നും അവകാശപ്പെടുന്ന സ്വതന്ത്ര ഭരദ്വാജിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വീണ്ടും ചർച്ചയായത്. എന്നാൽ രാഷ്ട്രീയ ഇടപെടലുണ്ടായെന്ന ആരോപണം ഡൽഹി പൊലീസ് നിഷേധിച്ചു.
സംഭവദിവസം തന്നെ സ്വതന്ത്ര ഭരദ്വാജ് ഉൾപ്പെടെ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് നോട്ടീസ് നൽകിയിരുന്നുവെന്നും ഉടൻ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ന്യൂഡൽഹി ഡിസിപി സചിൻ ശർമ്മ വ്യക്തമാക്കി.
അതേസമയം, തനിക്ക് നിരന്തരം ബലാത്സംഗ ഭീഷണികളും അധിക്ഷേപങ്ങളും നേരിടേണ്ടിവരുന്നതായി നിഷു ആസാദ് വെളിപ്പെടുത്തി. ഇതുസംബന്ധിച്ച് പ്രത്യേകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും 72 മണിക്കൂറിനകം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും നിഷു പറഞ്ഞു.

Comments