ന്യൂഡൽഹി: രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർ വഹിക്കുന്ന പങ്ക് നിർണായകമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. വിഗ്യാൻ ഭവനിൽ നടന്ന ദേശീയ അധ്യാപക അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. വിദ്യാർഥികളിൽ ജിജ്ഞാസ, ആത്മവിശ്വാസം, നല്ല സ്വഭാവം, അനുകമ്പ തുടങ്ങിയ ഗുണങ്ങൾ വളർത്തുന്നതിൽ അധ്യാപകർക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അവർ പറഞ്ഞു.
സാമൂഹികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് ആദ്യമായി വിദ്യാഭ്യാസത്തിലേക്ക് എത്തുന്ന കുട്ടികളുടെ കാര്യത്തിൽ അധ്യാപകരുടെ ഉത്തരവാദിത്തം കൂടുതൽ സവിശേഷമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസം സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാൻ പ്രവർത്തിച്ച സാവിത്രിബായ് ഫൂലെ, രബീന്ദ്രനാഥ ടാഗോർ, ഉത്കൽമണി ഗോപബന്ധു ദാസ് തുടങ്ങിയവരുടെ സംഭാവനകളും രാഷ്ട്രപതി അനുസ്മരിച്ചു. പ്രകൃതിയോടൊപ്പമുള്ള വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകിയ ടാഗോറിന്റെ ശാന്തിനികേതനവും ഗോപബന്ധു ദാസിന്റെ ‘വൺ വിദ്യാലയ’വും അവർ ഉദാഹരണങ്ങളായി പരാമർശിച്ചു.
ഈ വർഷത്തെ ദേശീയ അധ്യാപക അവാർഡിന് ലഡാക്ക് മുതൽ ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ വരെയും അരുണാചൽ പ്രദേശ് മുതൽ ഗുജറാത്ത് വരെയുമുള്ള വിവിധ മേഖലകളിൽ നിന്നായി 82 അധ്യാപകരെയാണ് തെരഞ്ഞെടുത്തത്. ഇതിൽ 48 സ്കൂൾ അധ്യാപകരും 21 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരും നൈപുണ്യ വികസന മന്ത്രാലയത്തിലെ 13 ട്രെയിനർമാരും ഉൾപ്പെടുന്നു.
ഇന്ത്യയെ ആഗോള അറിവിന്റെ ശക്തികേന്ദ്രമാക്കി മാറ്റുന്നതിൽ അക്കാദമിക മികവിനൊപ്പം നൈപുണ്യ വികസനത്തിനും പ്രാധാന്യമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നോബൽ സമ്മാന ജേതാവ് സി.വി. രാമനെപ്പോലെ കാര്യങ്ങൾ ചോദ്യം ചെയ്യാനും പുതിയ അറിവുകൾ കണ്ടെത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അവർ അധ്യാപകരോട് ആഹ്വാനം ചെയ്തു.

Comments