തൃശൂർ: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട ‘ഡ്യൂക്ക് പ്രവീൺ’ എന്നറിയപ്പെടുന്ന പ്രവീൺ (29) ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തു. പൊറത്തിശ്ശേരി സ്വദേശിയായ പ്രവീണിനെതിരെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി പ്രതിയെ കോടതിയിൽ ഹാജരാക്കും.
ഓഗസ്റ്റ് നാലിന് രാത്രി 10 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മനവലശ്ശേരി സ്വദേശി വിശാഖ് (26) ആണ് ആക്രമിക്കപ്പെട്ടത്. മുൻപ് നടന്ന വഴക്കിനെക്കുറിച്ച് ചോദിക്കാനായി വിശാഖും സുഹൃത്തും പ്രവീണിന്റെ വീട്ടിലെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. കേസിലെ ഒന്നാം പ്രതിയാണ് പ്രവീൺ.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ നേരത്തെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കാപ്പ നിയമപ്രകാരം നാടുകടത്തൽ ഉത്തരവ് ലംഘിച്ചതിനും പ്രവീണിനെതിരെ കേസുണ്ട്.
2026 മേയ് 23 മുതൽ രണ്ട് മാസത്തേക്ക് പ്രവീണിനെ തൃശൂർ ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. തുടർന്ന് എല്ലാ ശനിയാഴ്ചയും ഇരിങ്ങാലക്കുട എസ്.എച്ച്.ഒയ്ക്ക് മുന്നിൽ ഹാജരാകണമെന്ന വ്യവസ്ഥയും ഇയാൾ ലംഘിച്ചതായി പൊലീസ് അറിയിച്ചു. ഇതേത്തുടർന്നാണ് കാപ്പ നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തത്.

Comments