കാസർകോട്: ഇൻസ്റ്റഗ്രാമിൽ കമന്റിട്ടതിന്റെ പേരിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചെന്ന പരാതിയിൽ ചന്തേര പൊലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവും കുടുംബവും. കൊക്കാകടവ് സ്വദേശി ഷിനാസിനാണ് മർദനമേറ്റത്.
ഉറങ്ങിക്കിടന്നിരുന്ന ഷിനാസിനെ വീട്ടിൽനിന്ന് വലിച്ചിറക്കി സംഘം ചേർന്ന് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതിയുടെ പരാതിയിൽ ഷിനാസിനെതിരെയും കേസെടുത്തതായി കുടുംബം പറയുന്നു. മർദനവുമായി ബന്ധപ്പെട്ട പരാതി പിൻവലിപ്പിക്കാനായി പൊലീസ് കള്ളക്കേസ് എടുത്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം.
രാത്രിയിലാണ് ഷിനാസിന് മർദനമേറ്റതെന്നും എന്നാൽ പൊലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ സംഭവം നടന്ന സമയം ഉച്ചയാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെക്കുറിച്ചും അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Comments