ന്യൂഡല്‍ഹി: മദ്യലഹരിയിലായിരുന്ന യുവാവ് 75 വയസ്സുള്ള അച്ഛനെ അടിച്ചുകൊന്നു. ടാങ്കില്‍ വെള്ളം നിറയ്ക്കാത്തതിന്റെ പേരില്‍ ഡല്‍ഹിയില്‍ ബിന്ദാപൂരിലാണ് സംഭവം. വെള്ളിയാഴ്ച രാത്രിയാണ് 40 കാരനായ ചേതന്‍ കുമാറിന്റെ മര്‍ദനത്തെ തുടര്‍ന്ന് വൃദ്ധനായ അച്ഛന് മരിച്ചത്.
യുവാവിന്റെ 12 വയസ്സുകാരനായ മകന്റെ കണ്മുമ്പിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ബഹളം കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയെങ്കിലും ഇവരുടെ കുടുംബപ്രശ്നം ആയതിനാല്‍ ആരും ഇടപെട്ടില്ല.
കഴുത്ത് ഒടിഞ്ഞ നിലയിലും ദേഹമാസകലം ഗുരുതരമായ പരിക്കുകളോടുമാണ് 75 കാരനായ റാം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിയ ഉടനെ മരണം സംഭവിച്ചു. സ്ഥിരമായി മദ്യപിച്ചുള്ള ഇയാളുടെ ശല്യത്തെതുടര്‍ന്ന് ചേതന്‍ കുമാറിന്റെ ഭാര്യയും ഇളയമകനുമൊത്ത് ഇവര്‍ താമസവും മാറ്റിയിരുന്നു.






