
മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയുടെ ജന്മദിനമായിരുന്നു തിങ്കളാഴ്ച്ച. സിനിമാലോകത്ത് നിന്നും മമ്മൂട്ടിയ്ക്ക് പിറന്നാള് ആശംസകളുമായി നിരവധി പേരാണ് എത്തിയത്.
ഇപ്പോള് മമ്മൂട്ടിയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ച് നടന് നിവിന് പോളി കുറിച്ച വാക്കുകളാണ് സോഷ്യല് മീഡിയയില് ശ്രദ്ധ നേടുന്നത്. താന് സിനിമ സ്വപ്നം കണ്ട് തുടങ്ങാന് കാരണം മമ്മൂട്ടിയാെണന്നാണ് നിവിന് പറയുന്നത്.
''സ്കൂള് കാലം മുതല്, ഈ സ്ക്രീന് സ്വപ്നം കാണാന് തുടങ്ങിയതിന് കാരണം നിങ്ങളാണ്. നിങ്ങള്ക്കൊപ്പം ഒരു സിനിമ ചെയ്യുക എന്നത് ഞാന് ഇന്നും മുറുകെ പിടിക്കുന്ന ഒരു സ്വപ്നമാണ്. അവിശ്വസനീയമായ പ്രകടനങ്ങളിലൂടെ ഞങ്ങളെ അത്ഭുതപ്പെടുത്തുന്നത് തുടരുക. എപ്പോഴും ഞങ്ങള്ക്ക് പ്രചോദനമായിരിക്കുക. ജന്മദിനാശംസകള് മമ്മൂക്കാ...' എന്നാണ് നിവിന് പോളി കുറിച്ചിരിക്കുന്നത്. പിന്നാലെ നിവിന്റെ പോസ്റ്റിന് കമന്റും ലൈക്കുമായി ആരാധകരും എത്തി.







Comments