
മെഗാസ്റ്റാര് മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകള് നേര്ന്ന് നടന് കുഞ്ചാക്കോ ബോബന് സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധേയമാകുന്നു. മകന് ഇസഹാക്കിനൊപ്പമുളള മമ്മൂട്ടിയുടെ ഒരു ഫോട്ടോയാണ് കുഞ്ചാക്കോ ബോബന് ആദ്യം പങ്കുവച്ചത്. രണ്ടാമത്തെ ചിത്രത്തില് മമ്മൂട്ടിയ്ക്കൊപ്പമുളള ചാക്കോച്ചനെ കാണാം.
' എല്ലാ തലമുറകളുടെയും ആരാധനാപാത്രത്തിന് ജന്മദിനാശംസകള്... !!! ഞങ്ങള്ക്കെല്ലാവര്ക്കും അങ്ങ് നല്കുന്ന സ്നേഹത്തിനും കരുതലിനും നന്ദി. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും നേരുന്നു', എന്നാണ് ചിത്രങ്ങള്ക്കൊപ്പം ചാക്കോച്ചന് കുറിച്ചത്.
നിരവധി ആരാധകര് പോസ്റ്റിന് താഴെയായി കമന്റുകളുമായി എത്തി. ' കുഞ്ചാക്കോയുടെ ബാല്യത്തിലും അങ്ങേര് ഇവിടെ ഉണ്ട്. ഇപ്പൊ മോന്റെ ബാല്യത്തിലും കളിക്കൂട്ടുകാരനായി' എന്നാണ് ഒരു ആരാധകന് കുറിച്ചത്.







Comments