
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് നടി ശോഭന സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രങ്ങളും ശ്രദ്ധനേടുന്നു. "മമ്മൂക്കയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. ആരോഗ്യവും സന്തോഷവും നിറഞ്ഞ നല്ലൊരു നാളെയും ഇനിയും ഒരുപാട് മനോഹരമായ വർഷങ്ങളും ആശംസിക്കുന്നു" എന്നാണ് മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ശോഭന കുറിച്ചത്. മഞ്ജു വാര്യർ, ഇന്ദ്രജിത്ത്, അതിഥി രവി തുടങ്ങി നിരവധി താരങ്ങളാണ് പോസ്റ്റിന് ലൈക്കുകളുമായി എത്തിയത്.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ചതും ജനപ്രീതി നേടിയതുമായ ജോഡികളിൽ ഒന്നാണ് മമ്മൂട്ടിയും ശോഭനയും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുള്ളവയാണ്. 'കണമറയത്ത്', 'യാത്ര', 'അനന്തരം', 'മഴയെത്തും മുൻപേ', 'വല്യേട്ടൻ' തുടങ്ങി നിരവധി ക്ലാസിക് ചിത്രങ്ങൾ സമ്മാനിക്കാൻ ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു മമ്മൂട്ടിയുടെ 75-ാം പിറന്നാൾ. ആരാധകരും സിനിമാതാരങ്ങളും രാഷ്ട്രീയ പ്രമുഖരുമടക്കം നിരവധി പേരാണ് മെഗാസ്റ്റാറിന് ആശംസകളുമായി എത്തിയത്.







Comments