
കൊച്ചുമകള് അലംകൃതയ്ക്ക് പിറന്നാള് ആശംസകള് നേര്ന്ന് മല്ലിക സുകുമാരന്. തന്റെ കോളേജ് ഗ്രൂപ്പിലെ ഏറ്റവും നല്ല സുഹൃത്തുക്കളില് ഒരാളായ മേരി അലംകൃതയ്ക്ക് വേണ്ടി തയാറാക്കിയ മനോഹരമായ പോസ്റ്റ് സമൂഹമാധ്യമങ്ങളില് പങ്കിട്ടുകൊണ്ടായിരുന്നു മല്ലിക സുകുമാരന്റെ ആശംസ.
"8 സെപ്റ്റംബര്, നമ്മുടെ പ്രിയപ്പെട്ട അല്ലുമോള്ക്ക്, പ്രാര്ത്ഥനാപൂര്വ്വമായ ഹൃദ്യമായ ജന്മദിനാശംസകള്! സന്തോഷവും ആരോഗ്യവും സമാധാനവും പ്രതീക്ഷയും കൃപയും നിറഞ്ഞ ദീർഘകാലം ആയുരാരോഗ്യത്തോടെ ജീവിക്കാന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു" എന്നായിരുന്നു കുറിപ്പ്. നിരവധി പേരാണ് പോസ്റ്റിന് താഴെ അലംകൃതയ്ക്ക് പിറന്നാള് ആശംസകളുമായെത്തുന്നത്.
നടന് പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകളാണ് ആലി എന്ന അലംകൃത. ഇന്ന് അലംകൃതയുടെ 12-ാം പിറന്നാളാണ്. മകള്ക്ക് ആശംസകള് നേര്ന്നുകൊണ്ട് ഇരുവരും സമൂഹമാധ്യമങ്ങളില് പോസ്റ്റുകള് പങ്കുവെച്ചിരുന്നു. വളരെ അപൂര്വ്വമായി മാത്രമേ മകളുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള് സുപ്രിയയും പൃഥ്വിരാജും പങ്കുവെക്കാറുള്ളൂ. അതുകൊണ്ടുതന്നെ ഇരുവരും സമൂഹമാധ്യമങ്ങളില് പങ്കുവെച്ച ചിത്രങ്ങള് ആരാധകര് ഏറ്റെടുത്തിരിക്കുകയാണ്.







Comments