
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി. ഇടപ്പള്ളി ജംഗ്ഷന് സമീപം കളമശ്ശേരി-തേവര റൂട്ടിൽ ഓടുന്ന കൃതിക ബസ്സിലെ ഡ്രൈവറാണ് യാത്രക്കാരെ വലച്ച് ബസ് ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
നിറയെ യാത്രക്കാരുമായി വന്ന ബസ് റോഡിന്റെ മധ്യഭാഗത്ത് വലതുവശം ചേർത്ത് നിർത്തിയിട്ടാണ് ഡ്രൈവർ ഇറങ്ങിപ്പോയത്. ഇതോടെ റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഡ്രൈവിംഗ് അറിയാത്തതിനാൽ ബസ് മാറ്റിയിടാൻ ക്ലീനർക്ക്സാധിച്ചില്ല.
തുടർന്ന് സ്ഥലത്തെത്തിയ പൊലീസുകാരാണ് ബസ് റോഡരികിലേക്ക് മാറ്റിയിട്ട് ഗതാഗതം പുനഃസ്ഥാപിച്ചത്. ഡ്രൈവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇയാൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.







Comments