
80കളിലെ റെട്രോ ലുക്കിലുള്ള ചിത്രങ്ങൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനഃസൃഷ്ടിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതാണ് ഇൻസ്റ്റാഗ്രാമിലെ പുതിയ ട്രെന്ഡ്. സാധാരണക്കാർ മുതൽ പ്രമുഖ താരങ്ങൾ വരെ എഐ ആപ്പുകളും ഫിൽട്ടറുകളും ഉപയോഗിച്ച് ഈ റെട്രോ ചലഞ്ച് ഏറ്റെടുക്കുമ്പോൾ, തീർത്തും വ്യത്യസ്തമായ ഒരു വഴിയേ ചിന്തിച്ചിരിക്കുകയാണ് നടൻ അജു വർഗീസ്.
എഐ ആപ്പുകൾക്ക് പകരം തന്റെ പഴയ ഫോട്ടോ ആൽബം തുറന്ന അജു, 80കളിൽ താൻ യഥാർത്ഥത്തിൽ എടുത്തു വച്ച ബാല്യകാല ചിത്രം തന്നെ ആരാധകർക്കായി പങ്കുവെച്ചു. വെളുത്ത ടി-ഷർട്ടും ഷോർട്സും ധരിച്ച് നിൽക്കുന്ന നിഷ്കളങ്കമായ പഴയകാല ഫോട്ടോയാണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.
“No prompt needed for 80's #real” എന്നായിരുന്നു ചിത്രത്തിനൊപ്പം അജു നൽകിയ കുറിപ്പ്. 80കളിലെ രൂപം ലഭിക്കാൻ എഐയോട് നിർദേശം നൽകേണ്ട ആവശ്യമില്ലെന്നും, തന്റെ കൈയിൽ യഥാർഥ ചിത്രം തന്നെയുണ്ടെന്നുമുള്ള തമാശയാണ് കുറിപ്പിലൂടെ അജു പങ്കുവച്ചത്.എഐ ചിത്രങ്ങൾക്കിടയിൽ അജുവിന്റെ ഈ യഥാർത്ഥ ചിത്രം ഏറെ വേറിട്ടുനിൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധിയാളുകളാണ് ചിത്രത്തിന് താഴെ രസകരമായ കമന്റുകളുമായി എത്തിയത്.







Comments