
ബിഗ് ബോസ് മലയാളം സീസണ് 4-ല് മത്സരാര്ത്ഥിയായി എത്തി മലയാളികള്ക്ക് സുപരിചിതനായ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. നടിയും സംരംഭകയുമായ ആരതി പൊടിയാണ് റോബിന്റെ ഭാര്യ. ഇപ്പോള് ആരതി പൊടിയുടെ ജന്മദിനത്തില് റോബിന് പങ്കുവച്ച ഹൃദ്യമായ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.
' എന്റെ പൊടിയ്ക്ക് ജന്മദിനാശംസകള്. നീ എന്റെ ഭാര്യ മാത്രമല്ല, എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും, എന്റെ ഏറ്റവും വലിയ കരുത്തും, എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഭാഗവുമാണ്. എല്ലാ നല്ല നിമിഷങ്ങളിലും പ്രതിസന്ധികളിലും നീ എനിക്കൊപ്പം ഉള്ളതിന് ഞാന് വളരെയധികം നന്ദിയുള്ളവനാണ്.
ഈ പുതിയ വര്ഷത്തില് നിനക്ക് അളവറ്റ സന്തോഷവും സ്നേഹവും സമാധാനവും, നിന്റെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ലഭിക്കട്ടെ. ഏറ്റവും മികച്ചത് തന്നെ നിനക്ക് ലഭിക്കാന് അര്ഹതയുണ്ട്.
പിന്നെ, അടുത്ത വര്ഷത്തെ പിറന്നാളിനായി ഞാന് ഇപ്പോള് തന്നെ കാത്തിരിക്കുകയാണ്. അടുത്ത പിറന്നാള് ആഘോഷിക്കുമ്പോള് നമ്മള് രണ്ടുപേരല്ല, നമ്മള് മൂന്നുപേരുണ്ടാകും! നമ്മുടെ കൊച്ചു കുടുംബത്തോടൊപ്പം അത് ആഘോഷിക്കാന് ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല.
വാക്കുകള് കൊണ്ട് പറയാന് കഴിയുന്നതിനേക്കാള് ഏറെ ഞാന് നിന്നെ സ്നേഹിക്കുന്നു. ഹാപ്പി ബര്ത്ത്ഡേ, പൊടി', റോബിന് കുറിച്ചു.
പിന്നാലെ നിരവധി പേര് ആരതി പൊടിയ്ക്ക ആശംസകളുമായി എത്തി. 2025 ഫെബ്രുവരി 16നായിരുന്നു റോബിന് രാധാകൃഷ്ണന്റെയും ആരതി പൊടിയുടെയും വിവാഹം.







Comments