
തെലുങ്ക് സൂപ്പര്താരം അല്ലു അര്ജുനെ നേരിട്ട് കണ്ട സന്തോഷം പങ്കുവച്ച് സംവിധായകന് ഡൊമിനിക് അരുണ്. ഒരു വലിയ ഫാന്ബോയ് മൊമെന്റ് എന്നാണ് ഡൊമിനിക് ഇതേക്കുറിച്ച് പറഞ്ഞത്.
'' ഒരു വലിയ ഫാന്ബോയ് നിമിഷം. അല്ലു അര്ജുനെ നേരില് കാണാനും 'ലോക' യെക്കുറിച്ചുളള അദ്ദേഹത്തിന്റെ ചിന്തകള് കേള്ക്കാനും സാധിച്ച മനോഹരമായ അവസരം. ചിത്രത്തോടുളള അേദ്ദഹത്തിന്റെ അഭിനന്ദനവും വരാനിരിക്കുന്ന അടുത്ത അധ്യായങ്ങള്ക്കായുളള പ്രോത്സാഹനവും ശരിക്കും വളരെയധികം അര്ത്ഥവത്തായിരുന്നു. വര്ഷങ്ങളായി നിങ്ങള് ആരാധിച്ചിരുന്ന ഒരാളെ കാണുമ്പോള് എന്തുപറയണമെന്ന് നിങ്ങള് മറന്നുപോകാറുണ്ട്. അത്തരത്തിലുളള ഒരു ദിവസമായിരുന്നു ഇത്. നല്കിയ സ്നേഹത്തിനും നല്ല വാക്കുകള്ക്കും നന്ദി''. ഡൊമിനിക് അരുണ് കുറിച്ചു.
ഡൊമിനിക് അരുണ് സംവിധാനം ചെയ്ത് റിലീസ് ചെയ്ത ചിത്രമാണ് ' ലോക ചാപ്റ്റര് 1: ചന്ദ്ര' . ലോകമെമ്പാടും 300 കോടിയിലധികം രൂപ കളക്ഷന് നേടി, മലയാളത്തിലെ എക്കാലത്തെയും വലിയ വിജയമായി ചിത്രം മാറിയിരുന്നു. വേഫെറര് ഫിലിംസിന്റെ ബാനറില് ദുല്ഖര് സല്മാന് ആണ് ചിത്രം നിര്മ്മിച്ചത്. ചന്തു സലീംകുമാര്, ടൊവിനോ തോമസ് എന്നിവരും ചിത്രത്തില് അഭിനയിച്ചിരുന്നു.







Comments