
സോഷ്യല് മീഡിയയില് തരംഗമായിക്കൊണ്ടിരിക്കുന്ന 80's റെട്രോ ട്രെന്ഡിനൊപ്പം നടന് ഗിന്നസ് പക്രുവും. തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ താരം പങ്കുവച്ച ചിത്രം ഇതിനോടകം വൈറലായിരിക്കുകയാണ്.
സ്ക്രീനിലും ജീവിതത്തിലും നമ്മള് കണ്ടു ശീലിച്ച കുട്ടി പക്രുവല്ല ചിത്രത്തിലുള്ളത്, മറിച്ച് നല്ല ഉയരമുള്ള ഗിന്നസ് പക്രുവിനെയാണ് എഐ സൃഷ്ടിച്ചിരിക്കുന്നത്. ഭാര്യയ്ക്കൊപ്പം നില്ക്കുന്ന ഫോട്ടോയാണ് താരം സോഷ്യല് മീഡിയയില് പങ്കുവെച്ചത്. 'ഞാന് 80s - ല് ഇങ്ങനെ എന്ന് ചാറ്റ് ജിപിടി ', എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് ഗിന്നസ് പക്രു നല്കിയത്.
പിന്നാലെ പോസ്റ്റിന് താഴെയായി രസകരമായ കമന്റുകളുമായി ആരാധകരും എത്തി. ' അപ്പോ 46 വര്ഷം കൊണ്ട് ഇത്രയും പൊക്കം കുറഞ്ഞു പോയി അല്ലെ അണ്ണാ..' , ' അപ്പോ 80s ലേക്ക് പോയാല് പൊക്കം വെക്കുമല്ലേ...? ഇപ്പോ ടെക്നിക്ക് പിടികിട്ടി. എന്തായാലും കൊള്ളാം ലുക്ക്' എന്നിങ്ങനെ പോകുന്നു കമന്റുകള്.







Comments