
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ ടെലിവിഷന് റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഒരു വര്ഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷമാണ് മോഹന്ലാല് അവതാരകനായി എത്തുന്ന ഈ സീസണിന് തിരശ്ശീല ഉയരുന്നത്. കഴിഞ്ഞ ഏഴ് സീസണുകളിലായി നടന്ന ഷോ ഓരോ സീസണ് കഴിയുന്തോറും പുതിയ പ്രേക്ഷകരെ നേടിയാണ് യാത്ര തുടര്ന്നത്. മലയാളികൾക്ക് സുപരിചിതരായ മുഖങ്ങളും സോഷ്യൽ മീഡിയ താരങ്ങളും അഗ്നിപരീക്ഷയിൽ വന്ന് വിജയിച്ച് കയറിയ നാലു പേരുമടക്കം 21 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസിൽ മാറ്റുരയ്ക്കാനെത്തുന്നത്.
ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ് 8 ലെ ആദ്യ ടാസ്ക് മത്സരാർത്ഥികള് പോലും മനസിലാക്കിയില്ലെന്ന് പറയുകയാണ് മുന് ബിഗ് ബോസ് വിജയിയും സിനിമാസംവിധായകനുമായ അഖില് മാരാർ. ഡെമോക്രസിയെന്ന ഷോയുടെ പ്രമേയം മനസിലാക്കാതെ എല്ലാവരും ബിഗ് ബോസിന്റെ കെണിയില് വീണുപോയെന്നും മത്സരാര്ത്ഥികളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കാൻ വേണ്ടി അവര്ക്ക് ഇട്ടു കൊടുത്ത ഒരു പ്ലാൻ ആണെന്നും ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ലെന്നും അഖില് പരിഹസിച്ചു.
‘‘ഡെമോക്രസി എന്നതാണ് ഈ ബിഗ് ബോസിന്റെ പ്രമേയം എന്ന് പറയുന്നത്. ഒരാള്ക്ക് പോലും ഈ പ്രമേയം മനസ്സിലാക്കാനോ ആ പ്രമേയം അനുസരിച്ച് അവിടെ പെരുമാറാനോ കഴിഞ്ഞില്ല എന്നതാണ് ഇന്നത്തെ എപ്പിസോഡില് നിന്ന് ഞാൻ മനസ്സിലാക്കുന്നത്. അവിടെ ഒരാളെ ക്യാപ്റ്റൻ ആക്കി വെക്കുന്നു, ക്യാപ്റ്റൻ എന്നല്ല ഇത്തവണ ലീഡർ എന്നാണ് പറയുന്നത്, 'ലീഡർ' എന്നാല് നയിക്കുന്ന ഒരാള് എന്ന അർത്ഥത്തിലാണ് പറയുന്നത്. ഇത് നയിക്കുന്ന ഒരാളാണോ അതോ ഭരിക്കുന്ന ഒരാളാണോ?
അതായത് ഡെമോക്രസി എന്നത് മാറി ഓട്ടോക്രസിയോ അല്ലെങ്കില് ഒരു രാജഭരണമോ ഒക്കെ ആയി മാറുന്ന ഒരു രീതിയാണ് ഇന്നലത്തെ എപ്പിസോഡില് കാണാൻ കഴിഞ്ഞത്. ഇന്നലെ ബിഗ് ബോസ് ഒരു ഡിസിഷൻ കൊടുക്കുകയാണ് ,നിങ്ങള് ഒരാളെ ഇവിടെ നിന്ന് പുറത്താക്കണം അല്ലെന്നുണ്ടെങ്കില് കഞ്ഞിയും പയറും കഴിച്ച് ആ ജീവനാന്തകാലം ഇവിടെ കിടക്കണം എന്ന്. എന്തിനാണ് ബിഗ് ബോസ് ഇങ്ങനെ ഒരു കാര്യം പറയുന്നത്? ഒരിക്കലും ബിഗ് ബോസ് ഹൗസില് 100 ദിവസം നിങ്ങള്ക്ക് കഞ്ഞിയും പയറും നല്കി അവർ കിടത്തില്ല എന്ന് ചിന്തിക്കാനുള്ള ബോധം ഒരുത്തനും ഇല്ലാണ്ട് പോയി.
രണ്ട്, എന്ത് അടിസ്ഥാനത്തിലാണ് നിങ്ങളോട് ഒരാളെ അവിടെ നിന്ന് പുറത്താക്കാൻ പറയുന്നത്. അവിടെയാണ് ബിഗ് ബോസിന്റെ ബുദ്ധി നിങ്ങള്ക്ക് തിരിച്ചറിയാൻ കഴിയാതെ പോകുന്നത്. നിങ്ങള് നില്ക്കുന്നത് ഒരു ജനാധിപത്യ രാജ്യത്തിലാണെന്നും ഒരു ജനാധിപത്യ രാജ്യത്തിന്റെ നീതി എന്ന് പറയുന്നത് ഒരിക്കലും ആള്ക്കൂട്ട വിചാരണ നടത്തി ഒരാളെ പുറത്താക്കുന്നതല്ലെന്നും അത് പ്രാകൃത നിയമമാണെന്നും അത് ഒരു രീതിയിലും ഒരു ജനാധിപത്യ സാമൂഹിക, സാംസ്കാരിക രാജ്യത്ത് നടക്കാൻ പാടില്ലാത്ത ഒന്നാണെന്നും മനസിലാക്കണമായിരുന്നു. അപ്പോള് ഇവിടെ ലീഡറായ ആള് ആദ്യം ബിഗ് ബോസിനോട് പറയേണ്ടത്, ബിഗ് ബോസ് ഞാനിപ്പോള് ജീവിക്കുന്നത് ഒരു ജനാധിപത്യ സമൂഹത്തിലാണ്. എന്നെ തെരഞ്ഞെടുത്തത് ഇവിടുത്തെ പ്രജകളാണ്. അങ്ങനെ ഒരു സ്ഥലത്ത് ഇപ്രകാരം ചെയ്യാൻ എനിക്ക് കഴിയില്ല. പിന്നെ ബിഗ് ബോസ് പറഞ്ഞാല് ഇത് ചെയ്യാം. അപ്പോള് ഇപ്രകാരം ഒരു ലീഡർ പറയുമ്പോള് അത് കേള്ക്കുന്ന ജനങ്ങള്ക്ക് മനസ്സിലാകും ആ ലീഡർ ആ ഷോയോടും ആ രാജ്യത്തോടും തന്റെ ഉത്തരവാദിത്വത്തോടും നീതി പുലർത്തുന്നു എന്നത് പ്രേക്ഷകർക്ക് മനസ്സിലാകും.
പക്ഷേ ഇവിടെ ആ ലീഡർ ഒരു രാജാവായി മാറാൻ ശ്രമിക്കുകയാണ്. ലീഡർ രാജാവായി മാറിക്കോട്ടെ, അതിനെ അനുകൂലിക്കുന്ന തങ്ങളുടെ ഉത്തരവാദിത്വം എന്തെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്ത രണ്ട് അനുയായികള്. അതില് ഒരു അനുയായിയുടെ മുഖം കണ്ടു കഴിഞ്ഞാല് സദാസമയവും മദ്യപിച്ച് ലക്ക് കെട്ടിരിക്കുന്ന യാതൊരു ഊർജ്ജവുമില്ലാതെ എങ്ങനെയൊക്കെയോ സർവൈവ് ചെയ്തു പോകാൻ പറ്റുന്ന രീതിയില് ഇരിക്കുന്ന ഒരു സുമേഷ്.
അതിനുശേഷം ജനങ്ങളുടെ സഭ വിളിക്കുന്നു. ഈ ജനങ്ങളുടെ സഭയില് ചോദിക്കുന്നു നമ്മള്ക്ക് കഞ്ഞികുടിച്ച് ഇവിടെ ജീവിക്കണോ അതോ നിങ്ങള്ക്ക് ഒരാളെ പുറത്താക്കണോയെന്ന്? അതില് പല ആള്ക്കാരും മറന്നുപോയി ഇത് ബിഗ് ബോസിന്റെ ഒരു കെണിയാണെന്നും ഇത് വളരെ ബുദ്ധിപരമായ രീതിയില് ബിഗ് ബോസ് നിങ്ങളുടെ മുന്നിലേക്ക് നിങ്ങളുടെ നിലപാടുകളും നിങ്ങളുടെ കാഴ്ചപ്പാടുകളും മനസ്സിലാക്കാൻ വേണ്ടി നിങ്ങള്ക്ക് ഇട്ടു തന്ന ഒരു പ്ലാൻ ആണെന്നും ഒരൊറ്റ മനുഷ്യന് പോലും മനസ്സിലായില്ല...’’ എന്നാണ് അഖില് മാരാര് ഫെയ്സ്ബുക്കില് പങ്കിട്ട വീഡിയോയില് പറയുന്നത്.







Comments