
ബോളിവുഡില് ഏറെ ആരാധകരുളള താരദമ്പതികളാണ് അക്ഷയ് കുമാറും ട്വിങ്കിള് ഖന്നയും. ഇപ്പോഴിതാ അക്ഷയ് കുമാറിന്റെ പിറന്നാള് ദിനത്തില് ട്വിങ്കിള് സാമൂഹികമാധ്യമങ്ങളില് പങ്കുവെച്ച രസകരമായ ആശംസകളാണ് ഇപ്പോള് ശ്രദ്ധേയമാകുന്നത്.
തമാശയായി അക്ഷയ് കുമാറിന്റെ കഴുത്ത് ഞെരിക്കാന് ശ്രമിക്കുന്ന ഒരു ചിത്രമാണ് ട്വിങ്കിള് ഇന്സ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചത്. ചിത്രത്തോടൊപ്പം, 'ജന്മദിനാശംസകള് മിസ്റ്റര് കെ, ഞാന് വാഗ്ദാനം ചെയ്തതുപോലെ 99 വയസ്സുവരെ നമ്മള് ഇങ്ങനെ തുടരും' എന്ന കുറിപ്പും അവര് നല്കിയിട്ടുണ്ട്.

1999-ല് പുറത്തിറങ്ങിയ 'ഇന്റര്നാഷണല് ഖിലാഡി' എന്ന ചിത്രത്തില് ഒന്നിച്ച് അഭിനയിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറും ട്വിങ്കിള് ഖന്നയും പ്രണയത്തിലാകുന്നത്. കുറച്ചുകാലത്തെ ഡേറ്റിംഗിനു ശേഷം 2001 ജനുവരി 17-നാണ് ഇവര് വിവാഹിതരായത്. ആരവ്, നിതാര എന്നിവരാണ് മക്കള്.
കരീന കപൂര്, അജയ് ദേവ്ഗണ്, അനില് കപൂര്, റിതേഷ് ദേശ്മുഖ്, സിദ്ധാര്ഥ് മല്ഹോത്ര തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം അക്ഷയ് കുമാറിന് സോഷ്യല് മീഡിയയിലൂടെ ആശംസകള് അറിയിച്ചെത്തിയിരുന്നു.
അതേസമയം, പ്രിയദര്ശന് സംവിധാനം ചെയ്യുന്ന 'ഹയ്വാന്' എന്ന ചിത്രമാണ് അക്ഷയ് കുമാറിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം. അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലിഖാനും പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില് മലയാളികളുടെ പ്രിയതാരം മോഹന്ലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്.
പ്രിയദര്ശന് സംവിധാനം ചെയ്ത് മോഹന്ലാല് നായകനായി 2016-ല് പുറത്തിറങ്ങിയ 'ഒപ്പം' എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഹയ്വാന്. 18 വര്ഷങ്ങള്ക്ക് ശേഷം സെയ്ഫ് അലി ഖാനും അക്ഷയ് കുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സെപ്റ്റംബര് 11 ന് ലോകമെമ്പാടുമുളള തിയറ്ററുകളില് ചിത്രം റിലീസ് ചെയ്യും.







Comments