
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ബിജുക്കുട്ടന്. ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച താരം പിന്നീട് മികച്ച സ്വഭാവനടനായും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇന്നാണ് താരത്തിന്റെ വിവാഹവാര്ഷിക ദിനം.
ഈ സവിശേഷദിനത്തില് തന്റെ വിവാഹചിത്രം സമൂഹമാധ്യമങ്ങളില് പങ്കുവെച്ചിരിക്കുകയാണ് താരം. 'ഇന്ന് ഞങ്ങളുടെ വിവാഹവാര്ഷികം' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രത്തിന് താഴെ നിരവധി ആരാധകരും സഹപ്രവര്ത്തകരുമാണ് ആശംസകളുമായി എത്തിയിരിക്കുന്നത്
സുബിതയാണ് ബിജുക്കുട്ടന്റെ ഭാര്യ. ലക്ഷ്മി, പാര്വതി എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്ക്കുള്ളത്. സോഷ്യല് മീഡിയയില് സജീവമായ ബിജുക്കുട്ടന് മകള് ലക്ഷ്മിക്കൊപ്പമുള്ള ഡാന്സ് വീഡിയോകളും വിശേഷങ്ങളും ഇടയ്ക്കിടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.







Comments