
തന്റെ മകള്ക്കൊപ്പം സമയം ചെലവഴിക്കുന്ന നടി കാവ്യ മാധവന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് പങ്കുവെച്ച് ഗായകന് വിജയ് മാധവ്. മീശമാധവന് എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിലാണ് ഈ ക്യൂട്ട് വീഡിയോ വിജയ് മാധവ് പങ്കുവെച്ചിരിക്കുന്നത്.
‘രണ്ട് മനോഹരമായ ആത്മാക്കള്, നിഷ്ക്കളങ്കമായ സ്നേഹം’ എന്നാണ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. വിജയ് മാധവിന്റെ മൂത്ത മകനെയും കാവ്യയുടെയും ദിലീപിന്റെയും മകള് മഹാലക്ഷ്മിയെയും വീഡിയോയില് കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചെത്തുന്നത്.
സോഷ്യല് മീഡിയയില് സജീവമാണ് വിജയ് മാധവും ദേവിക നമ്പ്യാരും. തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2022 ജനുവരി 22 നായിരുന്നു ഇവരുടെ വിവാഹം. ആത്മജ, ഓം പരമാത്മ എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്ക്കുള്ളത്.
സീരിയല് നടിയായും അവതാരകയായും തിളങ്ങിയ താരമാണ് ദേവിക. സംഗീത റിയാലിറ്റി ഷോയിലെ മത്സരാര്ഥിയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗായകനായും സംഗീത സംവിധായകനായും ശ്രദ്ധ നേടി.







Comments