
ആദ്യത്തെ കണ്മണിയെ വരവേല്ക്കാനൊരുങ്ങുകയാണ് തെന്നിന്ത്യന് താരം സാമന്ത റൂത്ത് പ്രഭുവും ഭര്ത്താവും സംവിധായകനുമായ രാജ് നിദിമൊരുവും. ഇപ്പോഴിതാ ജീവിതത്തിലേക്കുളള കുഞ്ഞിന്റെ വരവ് അപ്രതീക്ഷിതമായ സമ്മാനമായിരുന്നുവെന്ന് പറയുകയാണ് സാമന്ത. ഗര്ഭിണിയായ താരം ഇപ്പോള് അഭിനയജീവിതത്തില് നിന്ന് ഇടവേളയെടുത്ത് വിശ്രമത്തിലാണ്.
‘മക്കളുണ്ടാകുന്ന കാര്യത്തില് ഞാനും രാജും ഒരുപോലെ സ്വതന്ത്ര്യമായ നിലപാടിലാണ് എത്തിയിരുന്നത്. കുട്ടികള് ഉണ്ടായേക്കാം, ചിലപ്പോള് ഉണ്ടാവാതിരിക്കാം. രണ്ടായാലും സ്വീകരിക്കാന് ഞങ്ങള് തയ്യാറായിരുന്നു. അതുകൊണ്ടുതന്നെ, കുഞ്ഞിന്റെ വരവ് അപ്രതീക്ഷിതമായ ഒരു അത്ഭുതമായിരുന്നു’ സാമന്ത പറഞ്ഞു.
അടുത്തിടെ തിയേറ്ററുകളിലെത്തിയ മാ ഇന്റി ബംഗാരം എന്ന ചിത്രത്തിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് താന് ഗര്ഭിണിയാശണന്ന വിവരം സാമന്ത അറിയുന്നത്. തുടക്കകാലത്തെ ശാരീരിക അസ്വസ്ഥതകളും ക്ഷീണവും വകവെക്കാതെയാണ് സെറ്റിലെ ഓരോ ചുവടുകളും താരം പൂര്ത്തിയാക്കിയത്. എല്ലാ പ്രതിസന്ധികള്ക്കിടയിലും സാഹചര്യങ്ങളെലല്ലാം തനിക്കുവേണ്ടി ഒരുമിച്ചുവന്നുവെന്നും താരം ഓര്ത്തെടുത്തു.
അതേസമയം സിനിമാജീവിതത്തില് നിന്ന് താല്ക്കാലികമായി ഇടവേള എടുക്കുന്നതായി സാമന്ത സ്ഥിരീകരിച്ചിരുന്നു. വരുന്ന ഡിസംബറോടെ കുഞ്ഞതിഥിയെ സ്വീകരിക്കാനുളള തയറെടുപ്പിലാണ് താരം.







Comments