
നടി മീന സോഷ്യല് മീഡിയയില് പങ്കുവച്ച ഡാന്സ് വീഡിയോ ശ്രദ്ധ നേടുന്നു. ' വിശ്വനാഥ് ആന്ഡ് സണ്സ്' എന്ന സിനിമയിലെ ' പട്ടാമ്പൂച്ചി' എന്ന ഗാനത്തിനാണ് മീന ചുവടുവെച്ചത്. ഗാനരംഗത്തില് മമിത അവതരിപ്പിച്ച ചുവടുകള് അതിമനോഹരമായാണ് മീന പുനരവതരിപ്പിക്കുന്നത്.
മമിത ബൈജുവും മറ്റ് നിരവധി സെലിബ്രിറ്റികളും മീനയുടെ വീഡിയോയ്ക്ക് കമന്റും ലൈക്കും ചെയ്തിട്ടുണ്ട്. ' ജസ്റ്റ് വൗ' എന്നാണ് മമിത കമന്റായി കുറിച്ചത്. ' ക്യൂട്ട് ആയിട്ടുണ്ടെ' ന്നാണ് നടി എസ്തര് അനിലിന്റെ കമന്റ്.
സമൂഹമാധ്യമങ്ങളില് സജീവമാണ് മീന. ഇന്സ്റ്റഗ്രാമിലൂടെ താരം പങ്കുവെയ്ക്കുന്ന ഡാന്സ് വീഡിയോകള്ക്ക് കാഴ്ചക്കാര് ഏെറയാണ്.







Comments