
ഭര്ത്താവ് ഗൗതം കാര്ത്തിക്കിന് ജന്മദിനാശംസകള് നേര്ന്ന് നടി മഞ്ജിമ മോഹന്. സോഷ്യല് മീഡിയയില് പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു മഞ്ജിമ പ്രിയതമന് ആശംസകള് അറിയിച്ചത്.
'' എന്റെ പ്രണയത്തിന് പിറന്നാള് ആശംസകള്. നിങ്ങളുടെ ജന്മദിനത്തില്, നിങ്ങളെ എനിക്ക് നല്കിയതിന് ദൈവത്തോട് നന്ദി പറയാന് മാത്രമാണ് ഞാന് ആഗ്രഹിക്കുന്നത്. ദിനംപ്രതി കഠിനമായിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത്, ഇത്രയും ദയയും സ്നേഹമുള്ള തികച്ചും നല്ലൊരു വ്യക്തിയായിരിക്കുക എന്നത് തീര്ച്ചയായും സവിശേഷമായ ഒരു കാര്യമാണ്.
നിങ്ങള് ഒരു മികച്ച മകനും, അത്ഭുതപ്പെടുത്തുന്ന ഭര്ത്താവും, ഏതൊരാള്ക്കും ലഭിക്കാന് ഭാഗ്യം ചെയ്യേണ്ട തരത്തിലുളള ഒരു സുഹൃത്തുമാണ്. ജീവിതം നിങ്ങളോടൊപ്പം പങ്കിടാന് കഴിഞ്ഞതില് ഞാന് അതിയായ ഭാഗ്യം ചെയ്തവളായി കരുതുന്നു.
നിങ്ങള് ആഗ്രഹിച്ചതെല്ലാം, അതിലുമേറെ ഈ വര്ഷം നിങ്ങള്ക്ക് ലഭിക്കട്ടെ എന്ന് ഞാന് ആശംസിക്കുന്നു. അതിനെല്ലാം നിങ്ങള് അര്ഹനാണ്.
പിറന്നാള് ആശംസകള് പാര്ട്ണര്. ഞാന് നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു'', എന്നാണ് മഞ്ജിമ ഇന്സ്റ്റഗ്രാമില് കുറിച്ചത്. നിരവധി ആരാധകരാണ് മഞ്ജിമ പങ്കുവെച്ച പോസ്റ്റിന് താഴെ ഗൗതം കാര്ത്തിക്കിന് പിറന്നാള് ആശംസകള് നേര്ന്ന് എത്തുന്നത്.
ബാലതാരമായാണ് മഞ്ജിമ മോഹന് സിനിമയില് അരങ്ങേറിയത്. നായികയായി മാറിയപ്പോള് തമിഴില് നിന്നായിരുന്നു കൂടുതല് അവസരങ്ങള് വന്നത്. 2022 നവംബര് 28നായിരുന്നു ഇരുവരും വിവാഹിതരായത്.







Comments