
ജൂഡ് ആന്തണി ജോസഫിന്റെ സംവിധാനത്തില് 2014ല് പുറത്തിറങ്ങിയ ചിത്രമാണ് ' ഓം ശാന്തി ഓശാന'. ജൂഡിന്റെ ആദ്യം ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയമായിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനില് നിന്നുളള ഒരു അപൂര്വ്വ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകന് ജൂഡ് ആന്തണി ജോസഫ്. നിവിന് പോളി, വിനീത് ശ്രീനിവാസന്, നസ്രിയ നസീം, അഞ്ജു കുര്യന് എന്നിവരെ ചിത്രത്തില് കാണാം. ' 13 വര്ഷങ്ങള്ക്ക് മുന്പ്' എന്ന അടിക്കുറിപ്പാണ് ചിത്രത്തിന് നല്കിയത്.
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്വഹിച്ചിരിക്കുന്നത് മിഥുന് മാനുവല് തോമസാണ്. നിവിന് പോളി, നസ്രിയ നസീം, അജു വര്ഗീസ്, വിനീത് ശ്രീനിവാസന്, രഞ്ജി പണിക്കര്, ഷഹഫുദ്ദീന്, നിക്കി ഗല്റാണി, ലാല് ജോസ്, വിജയരാഘവന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.







Comments